കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) പുതിയ ഭാരവാഹികൾ അധികാരമേറ്റു. തിരുവനന്തപുരത്ത് നടന്ന സംയുക്ത കേന്ദ്ര നിർവാഹക സമിതി യോഗത്തിലാണ് പുതിയ നേതൃത്വത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളജിലെ പൾമനറി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. പി.എസ്.ഷാജഹാൻ പ്രസിഡന്റായി ചുമതലയേറ്റു.
തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം പ്രഫസറും, കഴിഞ്ഞ പത്ത് വർഷമായി സംഘടനയുടെ സംസ്ഥാന ട്രഷററായി പ്രവർത്തിച്ചുവന്ന ഡോ. സജിത് വിളമ്പിലാണ് പുതിയ ജനറൽ സെക്രട്ടറി.
മറ്റ് പ്രധാന ഭാരവാഹികളായി ഡോ. ഷെഫ്ന (സംസ്ഥാന ട്രഷറർ), ഡോ.
ടി.ഗോപകുമാർ (ബുള്ളറ്റിൻ എഡിറ്റർ), ഡോ. എ.അർജുൻ (ഐ.ടി.
സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. ഡോ.
റോസ്നരാ ബീഗം, ഡോ. മോഹൻദാസ് എന്നിവരാണ് പുതിയ സംസ്ഥാന വക്താക്കൾ.
സംഘടനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിവിധ സമിതികൾക്കും യോഗത്തിൽ രൂപം നൽകി. ഡോ.
സി.എസ്.അരവിന്ദിനെ ശമ്പളപരിഷ്കരണ സമിതി കൺവീനറായും ഡോ. എസ്.ശ്രീകാന്തിനെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചു.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും നയരൂപീകരണത്തിനുമായി നിരവധി സുപ്രധാന പ്രമേയങ്ങൾ യോഗം അംഗീകരിച്ചു. മെഡിക്കൽ കോളജ് അധ്യാപകരുടെ ശമ്പള പരിഷ്കരണം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര ശ്രദ്ധ ചെലുത്തുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ശമ്പള പരിഷ്കരണ കുടിശികയും എൻട്രി കേഡർ ശമ്പള പരിഷ്കരണവും നടപ്പാക്കുന്നതിനായി സർക്കാരുമായി ചർച്ചകൾക്ക് തുടക്കം കുറിക്കും. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ യുവ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാനും, സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള സർവീസ് സംബന്ധമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും യോഗത്തിൽ തീരുമാനമായി.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ സമഗ്ര പുരോഗതിക്കായി സംസ്ഥാനതല സർവേ നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. കൂടാതെ, ഡോക്ടർമാർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കാനും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ചികിത്സയിൽ വീഴ്ചകൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

