തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലേക്ക് കൽപ്പറ്റയിലെ നിയുക്ത എംഎൽഎ ടി. സിദ്ദിഖിനെ ഉൾപ്പെടുത്താൻ തീരുമാനമായി.
എഐസിസിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് സിദ്ദിഖിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമായത്. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ മുസ്ലിം പ്രാതിനിധ്യത്തിന് വലിയ പ്രാധാന്യം നൽകിയാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഷാനിമോൾ ഉസ്മാനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, അൻവർ സാദത്തിനായി രമേശ് ചെന്നിത്തലയും അവസാന നിമിഷം വരെ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു.
എന്നാൽ, എഐസിസി നേതൃത്വത്തിന്റെ പിന്തുണ ടി. സിദ്ദിഖിന് അനുകൂലമായി മാറുകയായിരുന്നു.
കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലാത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് ടി. സിദ്ദിഖിന്റെ പേര് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്.
മുൻ കോഴിക്കോട് ഡിസിസി പ്രസിഡന്റായിരുന്ന സിദ്ദിഖിന്റെ സേവനം പാർട്ടിക്കും ഭരണതലത്തിലും മുതൽക്കൂട്ടാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. ഈ തീരുമാനത്തോടെ കെ.സി പക്ഷത്തിന് ഭരണതലത്തിൽ സ്വാധീനം വർദ്ധിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

