വേനൽക്കാലത്ത് ഏറെ പ്രിയങ്കരമായ മാമ്പഴം ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടുപോകാൻ സാധ്യതയുണ്ട്. മാമ്പഴം ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട
ചില പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്. പലപ്പോഴും പൂർണ്ണമായും പഴുത്ത മൃദുവായ മാമ്പഴങ്ങൾ തിരഞ്ഞെടുക്കാനാണ് ആളുകൾ താല്പര്യപ്പെടുന്നത്.
എന്നാൽ, കേടുപാടുകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പകുതി പഴുത്തതോ അല്പം കട്ടിയുള്ളതോ ആയ മാമ്പഴങ്ങൾ വാങ്ങുന്നതാണ് ഉചിതം. മാമ്പഴം പഴുക്കുന്ന പ്രക്രിയയിൽ എഥിലീൻ എന്ന വാതകം സ്വാഭാവികമായി പുറത്തുവരുന്നുണ്ട്.
അതിനാൽ, പച്ചമാങ്ങയും നന്നായി പഴുത്ത മാമ്പഴങ്ങളും ഒരുമിച്ച് സൂക്ഷിക്കുന്നത് ഒഴിവാക്കണം. കടകളിൽ നിന്ന് വാങ്ങിയ ഉടൻ തന്നെ മാമ്പഴം പ്ലാസ്റ്റിക് കവറുകളിൽ നിന്ന് പുറത്തെടുത്ത് വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കണം.
പ്ലാസ്റ്റിക് കവറുകളിൽ വയ്ക്കുമ്പോൾ ചൂട് വർധിക്കുകയും മാമ്പഴം വിയർക്കുകയും ചെയ്യുന്നത് ബാക്ടീരിയകളുടെ വളർച്ചയ്ക്കും പെട്ടെന്ന് അഴുകുന്നതിനും കാരണമാകും. മാമ്പഴം സൂക്ഷിക്കുന്നതിന് മുൻപ് കഴുകുന്നത് ഒഴിവാക്കണം.
ഈർപ്പവും നനവും തങ്ങിനിൽക്കുന്നത് പൂപ്പൽ ബാധയ്ക്കും മാമ്പഴം വേഗത്തിൽ കേടുപോകുന്നതിനും വഴിയൊരുക്കും. അതുപോലെ, പച്ചയോ പകുതി പഴുത്തതോ ആയ മാമ്പഴങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.
റൂം ടെമ്പറേച്ചറിൽ വെച്ച് പൂർണ്ണമായി പഴുത്ത ശേഷം മാത്രം മാമ്പഴം ഫ്രിഡ്ജിൽ വെക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

