പെട്രോളിയം ഉൽപന്നങ്ങളുടെ വില തുടർച്ചയായി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടി തീവെട്ടിക്കൊള്ളയാണെന്നും ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പ്രസ്താവിച്ചു. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട
ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോജി പോൾ ഡാനിയൽ അധ്യക്ഷത വഹിച്ചു.
എ.സുരേഷ്കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, അബ്ദുൽ കലാം ആസാദ്, പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ, കൃഷ്ണദാസ്, അഖിൽ അഴൂർ, റെനീസ് മുഹമ്മദ്, പ്രദീപ് കെ.നായർ, ടൈറ്റസ് കാഞ്ഞിരമണ്ണിൽ, കെ.പി.മുകുന്ദൻ, ജോമോൻ പുതുപറമ്പിൽ, നെജോ മെഴുവേലി തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

