തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസിൽ തീപിടുത്തം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.
ട്രെയിനിലെ ബി വൺ എസി കോച്ചിലും എൻജിൻ കംപാർട്ട്മെന്റിലുമാണ് തീ പടർന്നത്. പുലർച്ചെ അഞ്ചേകാലോടെയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച ട്രെയിൻ ഇന്ന് ഉച്ചയോടെ ദില്ലിയിൽ എത്തേണ്ടതായിരുന്നു. അപകടത്തെത്തുടർന്ന് എഞ്ചിനും ബോഗികളും ഉടൻ തന്നെ വേർപെടുത്തി.
അപകടത്തിൽപ്പെട്ട ബോഗികൾ പൂർണ്ണമായും കത്തിനശിച്ചു.
സംഭവസമയം നിരവധി മലയാളി യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.
യാത്രക്കാരെ എല്ലാവരെയും കൃത്യസമയത്ത് ഒഴിപ്പിക്കാൻ സാധിച്ചതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

