കേരളത്തിലെയും തമിഴ്നാട്ടിലെയും രാഷ്ട്രീയ സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന ആവശ്യം വീണ്ടും ശക്തമാക്കി കേരള കോൺഗ്രസ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതിന് നിലവിൽ ഏറ്റവും അനുകൂലമായ സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന്, മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് വ്യക്തമാക്കി.
കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ സാഹചര്യവും, തമിഴ്നാട്ടിൽ കോൺഗ്രസ് പിന്തുണയോടെയുള്ള സർക്കാർ നിലനിൽക്കുന്നതും ഈ വിഷയത്തിൽ നിർണ്ണായകമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമിഴ്നാട് മുഖ്യമന്ത്രി വിജയും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തി മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തങ്ങൾ മത്സരിച്ച ഒൻപത് സീറ്റുകളിലും വിജയിക്കാൻ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“2 സീറ്റ് കോൺഗ്രസിനായി നൽകിയവരാണ് ഞങൾ. അതുകൊണ്ടുതന്നെ 2 മന്ത്രിസ്ഥാനവും പ്രധാനവകുപ്പുകളും അർഹതപ്പെട്ടതാണെന്നും” മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

