കണ്ണൂർ നടാലിൽ ട്രെയിൻ തട്ടി വയോധിക മരിച്ചു. കുറ്റിക്കകം പൊടിക്കളം അങ്കണവാടിക്ക് സമീപം താമസിക്കുന്ന പനച്ചിക്കുണ്ട് ശ്രീലത (60) ആണ് അപകടത്തിൽ മരണപ്പെട്ടത്.
ശനിയാഴ്ച രാവിലെ 10.10 ഓടെയാണ് സംഭവം നടന്നത്. സ്വന്തം വസതിയിൽ നിന്ന് എടക്കാടുള്ള സഹോദരന്റെ വീട്ടിലേക്ക് കാൽനടയായി പോകുന്നതിനിടെ നടാൽ റെയിൽവേ ഗേറ്റ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു.
മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് യാത്ര തിരിച്ച ഏറനാട് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ശ്രീലത സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
പരേത അവിവാഹിതയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

