പത്തനാപുരം ഗാന്ധിഭവനിൽ അന്താരാഷ്ട്ര കുടുംബദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. മെയ് 15-ന് നടന്ന കുടുംബദിനാചരണവും സേവനപ്രവർത്തകരുടെ സ്നേഹസംഗമവും ഡോ.
ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. പുനലൂർ മുൻ മുൻസിപ്പൽ ചെയർമാനും ഗാന്ധിഭവൻ രക്ഷാധികാരിയുമായ കെ.
ധർമ്മരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ വിശിഷ്ട
വ്യക്തികളെ ആദരിച്ചു. ഡോ.
എലിസബത്ത് സാംസൺ, ഡോ. സാംസൺ സാം, അമ്പിളി, രത്നം എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ സമർപ്പിച്ചു.
പരിപാടിയിൽ ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ, ഗാന്ധിഭവൻ സിഇഒ ഡോ.
വിൻസന്റ് ദാനിയൽ, എം.ടി. ബാവ, പിറവന്തൂർ രാജൻ, വിനയദാസ് വണ്ടൂർ, എ.ജെ പ്രകാശം തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

