തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുന്ന യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ചടങ്ങിനായി 30,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള കൂറ്റൻ പന്തലാണ് സ്റ്റേഡിയത്തിൽ സജ്ജീകരിക്കുന്നത്.
ചടങ്ങിൽ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കുമെന്ന് ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ചടങ്ങിൽ സംബന്ധിക്കും.
ഇതിനുപുറമെ കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന അനൗദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ സർക്കാർ വൃത്തങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ചടങ്ങ് നടക്കുന്ന ദിവസം രാവിലെ അദ്ദേഹം എത്തിച്ചേരുകയും ചടങ്ങിന് ശേഷം ഉടൻ തന്നെ മടങ്ങുമെന്നുമാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.
വിഐപി സാന്നിധ്യം മുൻനിർത്തിയും വൻ ജനാവലി എത്തുന്നതും കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

