കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ നയരൂപീകരണത്തിനും ഏകോപനത്തിനുമായി പ്രവർത്തിക്കുന്ന ഉന്നത സമിതിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) അതിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് ജൂബിലി ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്.
സമൂഹത്തിന്റെ സമഗ്ര പുരോഗതിയും സഭയുടെ സേവന പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് ഈ വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വിശ്വാസികളുടെ ഉന്നമനത്തിനായി കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി കൗൺസിൽ നടത്തിവരുന്ന ഇടപെടലുകൾ വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കുന്നതിനും ഈ അവസരം വിനിയോഗിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കുന്നതടക്കമുള്ള കർമ്മപദ്ധതികൾ നടപ്പിലാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

