കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ഊർജ്ജസ്വലനായ വ്യക്തിയാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹായവും ഉറപ്പുനൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.
“ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഭാരതം. അതിലെ ഒരു സംസ്ഥാനമാണ് കേരളം.
ഭരണം വരികയും പോവുകയും ചെയ്യും. ഒരു സിസ്റ്റമാണ് വർക്ക് ചെയ്യുന്നത് എന്നാണ് താൻ കരുതുന്നത്.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും യൂസഫലി പറഞ്ഞു.” പത്തുദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും നാടകീയ സംഭവവികാസങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ജനവികാരവും മുന്നണിയിലെ ഘടകകക്ഷികളുടെ നിലപാടുകളും നിർണ്ണായകമായതോടെയാണ് അന്തിമ തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത്.
തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ സംബന്ധിക്കും.
കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും ചടങ്ങിൽ അതിഥികളായെത്തും. തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും ചടങ്ങിലേക്ക് ക്ഷണക്കത്തയച്ചിട്ടുണ്ട്.
ഒരു ലക്ഷത്തോളം പേർക്ക് വീക്ഷിക്കാവുന്ന രീതിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നത്. മന്ത്രിസഭയിലെ അംഗങ്ങളും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും.
തുടർന്ന് വ്യാഴാഴ്ച ചേരുന്ന നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

