സംസ്ഥാനം അഭിമുഖീകരിക്കുന്ന സമഗ്രമായ പ്രതിസന്ധികൾക്ക് പരിഹാരം ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച ‘പുതുയുഗ യാത്ര’ ജനശ്രദ്ധയാകർഷിക്കുന്നു.
വിവിധ മേഖലകളിലെ പ്രമുഖരുമായി സംവദിച്ചും, നേരിട്ടുള്ള പ്രശ്നപഠനത്തിലൂടെയും പരിഹാരമാർഗങ്ങൾ നിർദേശിച്ചാണ് ഈ പര്യടനം മുന്നേറിയത്. യാത്ര കോട്ടയത്ത് പര്യടനം നടത്തിയപ്പോൾ മുന്നോട്ടുവെച്ച കർമ്മപദ്ധതികൾക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കോട്ടയത്തുണ്ടായ യുഡിഎഫിന്റെ മിന്നും വിജയം ഈ വാഗ്ദാനങ്ങൾ ജനങ്ങൾ ഹൃദയപൂർവ്വം സ്വീകരിച്ചതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. റബർ മേഖലയിലെ പ്രതിസന്ധികൾ, സിൽവർലൈൻ പദ്ധതി, കാർഷിക മേഖലയിലെ വെല്ലുവിളികൾ, വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങൾ എന്നിവയിലൂന്നിയായിരുന്നു സതീശന്റെ പ്രഖ്യാപനങ്ങൾ.
യാത്രക്കിടെ വി.ഡി. സതീശൻ നടത്തിയ പ്രധാന പ്രഖ്യാപനങ്ങൾ താഴെ പറയുന്നവയാണ്: * യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സിൽവർലൈൻ വിജ്ഞാപനം റദ്ദാക്കും.
അന്ന് സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കും.
* കൃഷിച്ചെലവിന്റെ അൻപത് ശതമാനം തുക കൂടി ചേർത്ത് നെല്ല് സംഭരിക്കും.
* കർഷകരുടെ വരുമാന വർധനയ്ക്കായി കമ്മിഷനെ നിയോഗിക്കും.
* റബറിന് 250 രൂപയെങ്കിലും അടിസ്ഥാന വിലയാക്കും.
* റബർ ഉൾപ്പെടെ കാർഷിക വിളകൾ മൂല്യവർധിത ഉൽപന്നങ്ങളാക്കുന്നതിനും അവയുടെ വിപണനത്തിനും സൗകര്യമൊരുക്കും.
* സ്കൂളുകളിൽ കായികാധ്യാപകരുടെ കുറവ് പരിഹരിക്കും.
* ഭാഗിക ജോലികളും മണിക്കൂർ ക്രമത്തിലുള്ള ജോലികളും പ്രോത്സാഹിപ്പിക്കും.
* കോളജുകളിൽ നാലുവർഷ കോഴ്സിന് സമഗ്രമായ ബദൽ പദ്ധതി നടപ്പാക്കും.
* ആയുർവേദ മേഖലയ്ക്കെതിരായി നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്ക് തടയിടും.
* ഓരോ ജില്ലയ്ക്കും പറ്റിയ ടൂറിസം മാപ്പ് തയാറാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

