കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയായി. പ്രാദേശിക വ്യോമയാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ലക്ഷദ്വീപിലെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവ് പകരുന്നതിനുമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പരീക്ഷണപ്പറക്കലിനായി ട്വിൻ ഓട്ടർ സീപ്ലെയിൻ വിമാനമാണ് ഉപയോഗപ്പെടുത്തിയത്. കൊച്ചിയിൽ നിന്ന് അഗത്തിയിലേക്കായിരുന്നു പ്രഥമ സർവീസ്.
രാവിലെ 9.30-ന് കൊച്ചിയിൽ നിന്ന് പറന്നുയർന്ന വിമാനം 11.30-ന് അഗത്തിയിൽ ലാൻഡ് ചെയ്തു. തുടർന്ന് 11.35 മുതൽ 1.30 വരെ അഗത്തി വാട്ടർ എയ്റോഡ്രോമിൽ പ്രാദേശിക പരിശീലന പറക്കലുകൾ നടത്തി.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് അഗത്തിയിൽ നിന്ന് മടങ്ങിയ വിമാനം 4.45-ഓടെ കൊച്ചിയിൽ തിരിച്ചെത്തി. 19 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിമാനമാണ് ഈ പരീക്ഷണത്തിനായി ഉപയോഗിച്ചത്.
ഓപ്പറേഷനൽ അസസ്മെന്റ് പദ്ധതിയുടെ ഭാഗമായി നിശ്ചയിച്ചിട്ടുള്ള കൂടുതൽ പരീക്ഷണ പറക്കലുകൾ ഇന്നും നാളെയും തുടരുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

