ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ നെക്സ്ജെന ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമായ ഗരുഡവേഗ, ഷോപ്പിങ് പ്ലാറ്റ്ഫോമായ യുവർദേശികാർട്ട്.കോം (YourDesiCart.com) ഏറ്റെടുത്തു. ഈ ഏറ്റെടുക്കലോടെ അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് തങ്ങളുടെ സേവന ശൃംഖല വ്യാപിപ്പിക്കാൻ ഗരുഡവേഗയ്ക്ക് സാധിക്കും.
ആഗോളതലത്തിൽ ഇന്ത്യൻ ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനും ക്രോസ് ബോർഡർ കൊമേഴ്സ് രംഗത്ത് മികച്ച സേവനം ഉറപ്പാക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് നെക്സ്ജന ലോജിസ്റ്റിക്സ് സിഇഒ സതീഷ് ലക്ഷ്മരാജു വ്യക്തമാക്കി. “ഗരുഡവേഗയുടെ വിശാലമായ ലോജിസ്റ്റിക് നെറ്റ്വർക്ക്, ആഗോള പങ്കാളിത്തങ്ങൾ, പ്രവർത്തന പരിചയം എന്നിവ ലോകമാകെയുള്ള ഉപഭോക്താക്കൾക്ക് ഇന്ത്യൻ ഉൽപന്നങ്ങൾ ലഭ്യമാക്കാനും ക്രോസ് ബോർഡർ കൊമേഴ്സ് അനുഭവം നൽകാൻ സഹായിക്കുമെന്ന് നെക്സ്ജന ലോജിസ്റ്റിക്സ് സിഇഒ സതീഷ് ലക്ഷ്മരാജു പറഞ്ഞു.” ഇന്ത്യൻ വിപണിയിലെ ഉൽപന്നങ്ങളെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുകയെന്നതാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം.
“ഇന്ത്യൻ ഉൽപ്പന്നങ്ങൾ എവിടെയും ലഭ്യമാക്കുകയെന്നതാണ് ഞങ്ങളുടെ ദൗത്യം. ഗരുഡവേഗയുടെ അനുഭവസമ്പത്തും വിതരണ ശൃംഖലയും ബിസിനസ് വളർച്ച വേഗത്തിലാക്കുയും ഇന്ത്യ-ടു-വേൾഡ് ഷോപ്പിങ് അനുഭവം ഉറപ്പാകുകയും ചെയ്യുമെന്ന് യുവർദേശികാർട്ട്.കോം സ്ഥാപകൻ സത്യ അയ്യഗാരി പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

