മലയാള ചലച്ചിത്ര രംഗത്തേക്ക് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഏഴിന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ പുറത്തുവിട്ട
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പോസ്റ്ററിലെ അദ്ദേഹത്തിന്റെ സാന്നിധ്യത്തോടെ കൂടുതൽ ബലപ്പെട്ടു.
ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം, ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വെച്ചാണ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. നവംബർ പതിനേഴ് തിങ്കളാഴ്ച കുട്ടിക്കാനത്ത് ചിത്രീകരണം ആരംഭിച്ച ചിത്രം, ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്ത് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ചിത്രത്തെക്കുറിച്ച് സംസാരിക്കവേ, “ഒരു കൊച്ചു കുടുംബ ചിത്രം” എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ‘2018’ എന്ന വിജയചിത്രത്തിന് ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന ചിത്രം എന്ന നിലയിൽ പ്രേക്ഷകർ വലിയ കൗതുകത്തോടെയാണ് ഇതിനെ കാണുന്നത്.
എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആന്റണി, ഈ ചിത്രത്തിലൂടെ മെയിൻ സ്ട്രീം സിനിമയുടെ ഭാഗമാകുകയാണ്. ഡോ.
എമിൽ ആന്റണി, ഡോ. അനീഷ ആന്റണി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഗീതം ജെയ്ക്ക് ബിജോയിയാണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ജോമോൻ ടി ജോൺ, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ.
പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, പിആർഒ: വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

