കുറ്റിപ്പുറം വാസുപടിയിലെ വാടക വീട് കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് വിതരണം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരുനാവായ സ്വദേശി മുഹമ്മദ് ദിൽഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളിൽ നിന്ന് 585 ഗ്രാം കഞ്ചാവും ലഹരി ഉപയോഗത്തിനുള്ള പ്രത്യേക ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വാടക വീട്ടിലെ അസ്വാഭാവികമായ യുവാക്കളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട
നാട്ടുകാർ പോലീസിന് വിവരം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വിതരണ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
വീടിന്റെ ചുവരുകളിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കോഡ് ഭാഷകൾ എഴുതിയിട്ടുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ലഹരി ഉപയോഗത്തിനായി ഉപയോഗിക്കുന്ന മൂന്ന് ഫർണസുകളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

