**തിരുവനന്തപുരം:** നഴ്സസ് വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നഴ്സസ് വിജ്ഞാനോത്സവം’ വിദ്യാഭ്യാസ പരിപാടി നഴ്സിങ് മേഖലയിലെ അറിവുകളുടെ പങ്കുവെക്കലായി മാറി. തിരുവനന്തപുരം ഗവ.
മെഡിക്കൽ കോളജ് പഴയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ (നഴ്സിങ്) പ്രഫ. ഡോ.
എം.ആർ. ബീന ഉദ്ഘാടനം ചെയ്തു.
നഴ്സിങ് കൗൺസിൽ റജിസ്ട്രാറും എജ്യുക്കേഷൻ കമ്മിറ്റി കൺവീനറുമായ പ്രഫ. ഡോ.
പി.എസ്. സോന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നഴ്സിങ് മേഖലയിലെ പുതിയ മാറ്റങ്ങളും വെല്ലുവിളികളും ചർച്ച ചെയ്ത പരിപാടിയിൽ മുട്ടത്തറ എസ്ഐഎംഇടി നഴ്സിങ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
ജി. മിനി നഴ്സസ് ദിന വിഷയാവതരണം നടത്തി.
നഴ്സസ് വാരാഘോഷ കമ്മിറ്റി ജനറൽ കൺവീനർ എസ്.എസ്. ഹമീദ്, ഗവ.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ. ഡോ.
കെ.ജി. സ്വപ്ന, കിംസ് നഴ്സിങ് കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. സൂസൻ ജോസ്, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് നഴ്സിങ് ജോയിന്റ് ഡയറക്ടർ ഡോ.
ടി. പ്രേമലത, നഴ്സിങ് കൗൺസിൽ അംഗം കെ.എസ്.
ലോലിത, ശ്രീചിത്ര ചീഫ് നഴ്സിങ് ഓഫിസർ എം.ഒ. നിർമല എന്നിവർ ആശംസകൾ നേർന്നു.
വിജ്ഞാനോത്സവത്തോടനുബന്ധിച്ച് നഴ്സുമാർക്കും നഴ്സിങ് വിദ്യാർഥികൾക്കുമായി സയന്റിഫിക് പേപ്പർ പ്രസന്റേഷൻ, പോസ്റ്റർ ഡിസൈനിങ്, ക്വിസ് മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു. എജ്യുക്കേഷൻ കമ്മിറ്റി ജോയിന്റ് കൺവീനർമാരായ എ.
അനീസ് സ്വാഗതവും ജി.എൽ. ഹരികൃഷ്ണ നന്ദിയും രേഖപ്പെടുത്തി.
നഴ്സിങ് വിദ്യാർഥികളും അധ്യാപകരും വിവിധ ആശുപത്രികളിലെ നഴ്സുമാരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

