കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം ആരംഭിച്ച ഫ്ലാറ്റ് സമുച്ചയ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. നടുവണ്ണൂര്‍ പറമ്പിൻകാട് പ്രദേശത്ത് 72 കുടുംബങ്ങള്‍ക്ക് താമസസൗകര്യമൊരുക്കുന്നതിനായി ലക്ഷ്യമിട്ട
ഫ്ലാറ്റ് നിര്‍മ്മാണമാണ് പാതിവഴിയില്‍ നിലച്ചത്. 2020 സെപ്റ്റംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിട്ട
പദ്ധതിയുടെ നിര്‍മ്മാണം 2021 മാര്‍ച്ചിലാണ് ആരംഭിച്ചത്. എന്നാല്‍, അഞ്ച് വര്‍ഷം പിന്നിട്ടിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
ഹൈദരാബാദ് ആസ്ഥാനമായുള്ള മിറ്റ്സുമി എന്ന ഏജന്‍സിക്കായിരുന്നു നിര്‍മ്മാണച്ചുമതല. അനുവദിച്ച എസ്റ്റിമേറ്റ് തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കരാറുകാര്‍ പണി ഉപേക്ഷിച്ച് പോയതോടെ പദ്ധതി സ്തംഭിച്ചു.
നിലവില്‍ ഫൗണ്ടേഷന് പണികള്‍ മാത്രമാണ് ഭാഗികമായി നടന്നത്. കെട്ടിടത്തിനായി നാട്ടിയ ഇരുമ്പ് കമ്പികളും നിര്‍മ്മാണത്തിന് ഇറക്കിയ മറ്റ് സാമഗ്രികളും വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്.
ലൈറ്റ് സ്റ്റീല്‍ ഫ്രെയിം (LGSF) സാങ്കേതികവിദ്യ ഉപയോഗിച്ച് 8.56 കോടി രൂപ ചെലവഴിച്ചുള്ള നിര്‍മ്മാണമാണ് ലക്ഷ്യമിട്ടിരുന്നത്. പദ്ധതി വേഗത്തിലാക്കാന്‍ പുതിയ എംഎല്‍എ വി.ടി.
സൂരജിന്റെ നേതൃത്വത്തില്‍ കരാറുകാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി കാത്തിരിക്കുന്ന ഗുണഭോക്താക്കള്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

