തമിഴ്നാട് നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ കരുതലോടെ നീങ്ങി വിജയ്യുടെ തമിഴക വെട്രി കഴകം (ടി വി കെ). മുതിർന്ന നേതാവ് ജെ സി ഡി പ്രഭാകറിനെ സ്പീക്കർ സ്ഥാനാർത്ഥിയായി പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ പ്രഭാകർ, ഇതിനകം നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് സമർപ്പിച്ചു. സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ പരിചയസമ്പന്നനായ ഒരാൾ വേണമെന്ന ടി വി കെയുടെ തീരുമാനമാണ് പ്രഭാകറിലൂടെ യാഥാർത്ഥ്യമാകുന്നത്.
1980-ൽ 28-ാം വയസ്സിൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് എ ഐ എ ഡി എം കെ ടിക്കറ്റിൽ ആദ്യമായി നിയമസഭയിലെത്തിയ പ്രഭാകർ, ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ പാരമ്പര്യത്തിന് ഉടമയാണ്.
മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം 2026 ജനുവരിയിലാണ് ടി വി കെയിൽ ചേർന്നത്. നിലവിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി എം കെയുടെ എഴിലൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്.
73 വയസ്സുകാരനായ പ്രഭാകറിനെ സ്പീക്കറാക്കുന്നതിലൂടെ, ഉദയനിധി സ്റ്റാലിൻ നേതൃത്വം നൽകുന്ന പ്രതിപക്ഷത്തെ ഫലപ്രദമായി നേരിടാനാണ് ടി വി കെ ലക്ഷ്യമിടുന്നത്. അതേസമയം, തുറയൂർ എം എൽ എ എം രവിശങ്കറിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർത്ഥിയായും ടി വി കെ പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

