പാലോട് പെരിങ്ങമ്മല ശിവൻമുക്ക് സ്വദേശിനി 75 വയസ്സുള്ള പുഷ്പവല്ലി അതീവ ദുരിതത്തിൽ. കാൻസർ ബാധിതയായ ഇവർക്ക് പ്രമേഹത്തെ തുടർന്ന് കാലിലെ വിരലുകൾ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു.
ഭർത്താവും മക്കളും മരണപ്പെട്ട പുഷ്പവല്ലി ഇപ്പോൾ സ്വന്തമായ വീടോ വരുമാനമോ ഇല്ലാത്ത അവസ്ഥയിലാണ്.
താൻ താമസിക്കുന്ന ചെറിയ വീട് നേരത്തെ മകൾക്ക് എഴുതി നൽകിയിരുന്നു. ചികിത്സയ്ക്കും മരുന്നിനുമായി വലിയ തുക ചെലവാകുന്നതിനാൽ ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
സഹോദരി ഷീലയാണ് നിലവിൽ പുഷ്പവല്ലിയുടെ കാര്യങ്ങൾ നോക്കുന്നത്. നടക്കാൻ കഴിയാത്ത അവസ്ഥയിലായതിനാൽ വാഹനത്തിലാണ് ആശുപത്രിയിൽ കൊണ്ടുപോകുന്നത്.
ഈ വയോധികയുടെ ചികിത്സാ സഹായത്തിനായി സഹോദരി ഷീലയുടെ പേരിൽ എസ്ബിഐ മടത്തറ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന ബാങ്ക് വിവരങ്ങൾ ഉപയോഗിക്കാം: അക്കൗണ്ട് ഉടമ: ടി.
ഷീല
ബാങ്ക്: എസ്ബിഐ, മടത്തറ ശാഖ
അക്കൗണ്ട് നമ്പർ: 34812239634
ഐഎഫ്എസ്സി (IFSC): SBIN0070566
ഫോൺ: 9048763140
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

