കോഴഞ്ചേരി ∙ രാജ്യത്തിന്റെ ദേശീയപുഷ്പമായ താമരയുടെ പുതിയ ഇനങ്ങൾ വികസിപ്പിച്ചു തിരുവല്ല സ്വദേശിനി കെവി.അജിത. ഇവർ വികസിപ്പിച്ച ഇനങ്ങളായ മയൂരി, പനിനീർ എന്നിവയ്ക്കു ഭാരത സർക്കാരിന്റെ സസ്യ ഇന സംരക്ഷണ– കർഷക അവകാശ അതോറിറ്റിയുടെ റജിസ്ട്രേഷൻ ലഭിച്ചു.
പുതിയ സസ്യ ഇനങ്ങൾ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞർക്കും സ്ഥാപനങ്ങൾക്കും കർഷകർക്കും അവകാശ സംരക്ഷണം നൽകുന്നതിനോടൊപ്പം കർഷകരുടെ പരമ്പരാഗത അവകാശങ്ങളും സംരക്ഷിക്കുന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
മയൂരി, പനിനീർ എന്നിവ കൂടാതെ മറ്റു 15 വ്യത്യസ്ത താമര ഇനങ്ങളും അജിതയുടെ ശേഖരത്തിലുണ്ട്. ‘മയൂരി’ ഇനത്തിന് REG/2024/0365 എന്ന റജിസ്ട്രേഷൻ നമ്പറും ‘പനിനീർ റോസ്’ ഇനത്തിന് REG/2024/0364 എന്ന റജിസ്ട്രേഷൻ നമ്പരുമാണ് അനുവദിച്ചിരിക്കുന്നത്.
റജിസ്ട്രേഷൻ 2026 ഏപ്രിൽ 6 മുതൽ പ്രാബല്യത്തിൽ വന്നു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് അജിതയ്ക്ക് റജിസ്ട്രേഷൻ ലഭ്യമായത്.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചർ റിസർചിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സുമംഗലയുടെ നേതൃത്തിലാണ് രൂപഭേദഗുണങ്ങൾ കണ്ടെത്തിയത്.
ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സബ്ജകറ്റ് മാറ്റർ സ്പെഷലിസ്റ്റ് ഡോ. സിന്ധു സദാനന്ദന്റെ നേതൃത്വത്തിലാണു വിവരശേഖരണവും രോഖപ്പെടുത്തലും നടത്തിയത്.
ബെംഗളൂരു ഐസിഎആർ- അഗ്രികൾചർ ടെക്നോളജി ആപ്ലിക്കേഷൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.
വി. വെങ്കിടസുബ്രമണിയന്റെ നേതൃത്വത്തിലാണ് അതോറിറ്റിക്കു ശുപാർശകൾ സമർപ്പിച്ചത്.
നെലുംബോ നുസിഫെറ എന്നതാണു താമരയുടെ ശാസ്ത്രീയനാമം. ചെളിയിൽ വളർന്ന് അതിനു മുകളിലേക്കു പൂക്കുന്ന താമര, ശുദ്ധിയുടെയും ആത്മീയ ഉന്നമനത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.
കോട്ടയത്തു നടന്ന ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ വാർഷിക സോണൽ ശിൽപശാലയിൽ ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.
രജ്ബീർ സിങ്ങ് അജിതയ്ക്കു പുരസ്കാരം സമ്മാനിച്ചു. താമര ഇനങ്ങൾ വികസിപ്പിക്കുന്നതിനും, വിവിധ ഇനം താമര വളർത്തുന്നതിനുമുള്ള ഇഷ്ടത്തിനു പിന്തുണയേകി ഭർത്താവ് ആർ.പ്രദീപ് കുമാറും മകൻ പി.എ.പ്രജിത്തും കൂടെയുണ്ട്.
7 വർഷമായി വീടിന്റെ മട്ടുപ്പാവിൽ അജിത താമര കൃഷി ചെയ്യുന്നുണ്ട്.
കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക പിന്തുണയോടെ ഈ ഇനങ്ങൾക്കു ലഭിച്ച അംഗീകാരം, അലങ്കാര കൃഷിയിൽ പുതിയ സാധ്യതകൾ തുറക്കുന്നതിനൊപ്പം കർഷകർക്ക് അധിക വരുമാന മാർഗങ്ങളും സൃഷ്ടിക്കുമെന്ന് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി.പി.
റോബർട്ട് അറിയിച്ചു.
പുതുമകൾ ഇങ്ങനെ
∙ അജിത വികസിപ്പിച്ച മയൂരി ഇനം കടും പിങ്ക് നിറത്തിലാണ്. കിണ്ണത്തിന്റെ ആകൃതിയിലുള്ള പൂക്കളുള്ള ഇവ അധികം വലുതാകുന്നതല്ല.
ചെറിയ കണ്ടെയ്നറുകളിലും കുളങ്ങളിലുമുള്ള കൃഷിക്ക് ഇത് അനുയോജ്യമാണ്. ∙ പനിനീർ ഇനം ധാരാളം ദളങ്ങളുള്ളതാണ്.
ഇളംപിങ്ക് നിറത്തിലുള്ള ഇവയ്ക്കു സുഗന്ധവുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

