രാജകുമാരി ∙ 5 പതിറ്റാണ്ടിലധികമായി പൂപ്പാറയിൽ പന്നിയാർ പുഴയുടെ തീരത്തു വീട് വച്ച് താമസിച്ചിരുന്ന 100 വയസ്സുകാരി ശിവാമ്മാളിന്റെ 2 കണ്ണുകൾക്കും കാഴ്ചശക്തിയില്ല. എന്നാൽ താനും കുടുംബവും കുടിയിറക്കപ്പെട്ടത് തിരിച്ചറിഞ്ഞതു മുതൽ കാഴ്ചയുടെ വെളിച്ചമില്ലാത്ത ആ കണ്ണുകളിൽ നിന്നാെഴുകുന്ന കണ്ണുനീരിനു ശമനമില്ലാതായി.
മക്കളും മരുമക്കളും കൊച്ചുമക്കളുമടങ്ങുന്ന 10 അംഗ കുടുംബമാണ് ശിവാമ്മാളുടേത്. പോകാൻ മറ്റാെരു സ്ഥലവുമില്ലാത്തതിനാൽ പഞ്ചായത്ത് അനുവദിച്ച പൂപ്പാറ ടൗണിലെ ഷോപ്പിങ് കോംപ്ലക്സിന്റെ മൂന്നാം നിലയിലെ മുറിയിലേക്ക് ഇവർ താമസം മാറി.
നടക്കാനാവാത്ത ശിവാമ്മാളിനെ ബന്ധുക്കൾ എടുത്താണ് ഷോപ്പിങ് കോംപ്ലക്സിന്റെ മൂന്നാം നിലയിലെത്തിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് ഇവർക്കുള്ള ഭക്ഷണം ഇവിടേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ മൂന്നാം നിലയിലേക്ക് വെള്ളമെത്താത്തതിനാൽ ഭക്ഷണം പാകം ചെയ്യാനോ, ശുചിമുറി ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയാണ്.
എത്രയും വേഗം സൗകര്യമുള്ള മറ്റാെരു സ്ഥലത്തേക്ക് തങ്ങളെ മാറ്റി താമസിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. പുഴയുടെ പുറമ്പോക്ക് കയ്യേറി വീട് നിർമിച്ചവരിൽ ഏക്കർ കണക്കിനു കൃഷി ഭൂമിയും വീടും ഉള്ളവരുണ്ടെന്ന് റവന്യു അധികൃതർ പറയുമ്പോഴും ശിവാമ്മാളിനെ പോലെ ഒട്ടേറെപ്പേരാണ് പോകാൻ മറ്റാെരിടമില്ലാതെ ദുരിതത്തിലായത്.
പൂപ്പാറ ടൗണിലെ കയ്യേറ്റം ഒഴിപ്പിക്കൽ: രാഷ്ട്രീയ വിവാദം കാെഴുക്കുന്നു
രാജകുമാരി ∙ പൂപ്പാറ ടൗണിലെ പുറമ്പോക്കു ഭൂമിയിൽ നിർമിച്ച കെട്ടിടങ്ങൾ ഒഴിപ്പിച്ചു പാെളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കാെഴുക്കുന്നു.
ഒഴിപ്പിക്കലിലേക്ക് എത്തിച്ചത് കോൺഗ്രസ്–ബിജെപി ഇടപെടലുകളാണെന്ന് സിപിഎം ശാന്തൻപാറ ഏരിയ സെക്രട്ടറി വി.വി.ഷാജി പറഞ്ഞു. കുടിയാെഴിപ്പിക്കലിന് ഇരയായ കുടുംബങ്ങളെ സംരക്ഷിക്കാൻ എല്ലാ ഇടപെടലുകളും നടത്തുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.
പുറമ്പോക്ക് ഭൂമിയിലെ കച്ചവട
സ്ഥാപനത്തിൽ ബിജെപി നേതാവ് പിരിവ് ആവശ്യപ്പെട്ടതു നൽകാതെ വന്നതാണു പ്രശ്നങ്ങൾക്കു കാരണം. ബിജെപി നേതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും വ്യാപാരികളായ 2 കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടിസ് ലഭിക്കുകയും ചെയ്തു.
തങ്ങളുടെ സ്ഥാപനങ്ങൾ മാത്രമല്ല, മറ്റ് 86 കെട്ടിടങ്ങളും പുറമ്പോക്ക് ഭൂമിയിലാണെന്ന് ഇവരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞതോടെയാണ് വർഷങ്ങളായി ഇവിടെ താമസിക്കുന്നവരെ പോലും ഹൈക്കോടതി ഉത്തരവ് പ്രകാരം കുടിയിറക്കിയത്. എന്നാൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇല്ലാത്ത കഥകളാണ് ബിജെപിയും കോൺഗ്രസും പ്രചരിപ്പിക്കുന്നതെന്നും സിപിഎം പറഞ്ഞു.
എൽഡിഎഫ് സർക്കാരിനെതിരെ കോൺഗ്രസ്
പൂപ്പാറയിൽ പതിറ്റാണ്ടുകളായി വീട് വച്ച് താമസിക്കുകയും കച്ചവട
സ്ഥാപനങ്ങൾ കാെണ്ട് ഉപജീവനം നടത്തുകയും ചെയ്തിരുന്നവരെ ദാക്ഷിണ്യമില്ലാതെ കുടിയിറക്കിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും ഇവരെ കുടിയിറക്കുമെന്ന് അറിയാമായിരുന്നിട്ടും പുനരധിവാസ പദ്ധതി നടപ്പാക്കാത്തതു സിപിഎം ഭരിക്കുന്ന ശാന്തൻപാറ പഞ്ചായത്തിന്റെ വീഴ്ചയാണെന്നും കോൺഗ്രസ് ശാന്തൻപാറ മണ്ഡലം പ്രസിഡന്റ് ബിജു വട്ടമറ്റം പറഞ്ഞു. 2023ൽ 88 കെട്ടിടങ്ങളും ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ കടകൾ മാത്രമേ ഒഴിപ്പിക്കുകയുള്ളൂവെന്ന് സിപിഎമ്മും പഞ്ചായത്ത് അധികൃതരും തെറ്റിദ്ധരിപ്പിച്ചു.
ഒഴിപ്പിക്കപ്പെട്ടതിൽ ഭൂരിഭാഗവും സിപിഎം പ്രവർത്തകരുടെ കുടുംബങ്ങളാണ്. പുറമ്പോക്ക് ഭൂമിയിൽ കെട്ടിടങ്ങൾ നിർമിച്ചപ്പോൾ ഒത്താശ നൽകിയ പഞ്ചായത്ത് കുടിയിറക്കിയ, വീടില്ലാത്ത കുടുംബങ്ങളെ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചില്ല.
വീടില്ലാത്ത കുടുംബങ്ങളെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിലാണു താൽക്കാലികമായി താമസിപ്പിച്ചിരിക്കുന്നത്. കുടിയിറക്കപ്പെട്ട
കുടുംബങ്ങൾക്ക് വീടും വ്യാപാരികൾക്ക് പകരം കെട്ടിടങ്ങളും സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തുടർ സമരങ്ങളിലേക്ക് കടക്കുമെന്നും പ്രാദേശിക നേതൃത്വം വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

