തൃശൂർ ∙ കെ.സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മേയ് 31നാണ് ഈ കമ്മിറ്റിയുടെ കാലാവധി തീരുന്നത്.
സർക്കാർ മാറിയാൽ രാജി നൽകുക എന്നത് ധാർമികമായ കാര്യം മാത്രമാണെന്നു സച്ചിദാനന്ദൻ പറഞ്ഞു. വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും രാജി നൽകി.
സെക്രട്ടറി സി.പി.അബൂബക്കർ അസുഖബാധിതനായി ആശുപത്രിയിൽ ആയതിനാൽ ഇന്നലെ അക്കാദമിയിൽ എത്തിയില്ല. ഭരണത്തുടർച്ച ജനാധിപത്യത്തിന് ഉണ്ടാക്കുന്ന അപചയത്തെക്കുറിച്ചുള്ള പൊതുതത്വം താൻ പങ്കുവച്ചത് ഏറെ ചർച്ച ചെയ്യപ്പെട്ടതായി സച്ചിദാനന്ദൻ പറഞ്ഞു.
അത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കെതിരല്ല. തുടർഭരണം ഏകാധിപത്യം വളർത്താനുള്ള സാധ്യതയെപ്പറ്റിയാണ് പറഞ്ഞത്.
‘10 വർഷം കഴിഞ്ഞാൽ കോൺഗ്രസിനും ഇതുപോലെ പുറത്തുപോകേണ്ടി വരും’ എന്നും സച്ചിദാനന്ദൻ പ്രതികരിച്ചു. അക്കാദമി പ്രവർത്തനത്തെപ്പറ്റി അദ്ദേഹം സംസാരിക്കുന്നു:
?ഈ വർഷത്തെ അവാർഡുകൾ ഉടൻ പ്രഖ്യാപിക്കുമോ?
∙അവാർഡ് നിർണയത്തിൽ ഈ വർഷം കാര്യമായ മാറ്റം വരുത്തി.
പ്രാഥമിക ജൂറിക്കും അന്തിമ ജൂറിക്കും ഇടയിൽ ഒരു രണ്ടാംഘട്ട ജൂറിയെക്കൂടി നിയോഗിച്ചു.
പ്രധാനപ്പെട്ട പുസ്തകങ്ങൾ വിട്ടുപോകുന്നില്ല എന്ന് ഉറപ്പിക്കാനാണിത്.
ഇപ്പോൾ പുസ്തകങ്ങൾ അന്തിമ ജൂറിയുടെ പരിഗണനയിലാണ്. ഇത്തരം കാര്യങ്ങളിൽ ഭരണ സമിതി ഇടപെടാറില്ല.
ജൂറി അംഗങ്ങളുടെ മാർക്ക് കൂട്ടിയിടുന്ന ജോലി മാത്രമാണ് ഞങ്ങളുടേത്.
?രാജ്യാന്തര സാഹിത്യോത്സവം ഇനി തുടരുമോ?
∙തുടരണം എന്നാണ് ആഗ്രഹം. ഇനി വരുന്ന ഭരണ സമിതികൾക്കും അതിൽ നിന്ന് മാറി നിൽക്കാനാകില്ല.
2 എഡിഷനാണ് ഇതുവരെ നടത്താനായത്. ഇതിൽ ആദ്യത്തേതിന് ഒരു കോടി രൂപ ഗ്രാന്റ് കിട്ടി.
രണ്ടാമത്തേതിന് ഗ്രാന്റ് വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും കിട്ടിയില്ല.
?ഇനി എന്താണ് പരിപാടി?
∙ഞാൻ അക്കാദമി പ്രസിഡന്റ് ആകാനായി തൃശൂരിൽ എത്തിയതല്ല. എഴുത്തും വായനയും വിപുലമാക്കാനായി ഇങ്ങോട്ടു വന്നതാണ്.
ഡൽഹി രണ്ടു തരത്തിലും മലിനീകരിക്കപ്പെട്ടപ്പോൾ അവിടെ നിൽക്കാൻ വയ്യെന്നായി. ഇവിടെ, സർക്കാർ പ്രതിനിധികൾ നിർബന്ധിച്ചപ്പോഴാണ് അക്കാദമി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
ഡൽഹിയിൽ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി ജോലി ചെയ്ത എനിക്ക് ഈ ജോലി ആയാസരഹിതമായാണ് തോന്നിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

