കൊച്ചി∙ പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ആഗോള ഊർജ പ്രതിസന്ധിക്കിടയിലും ഇന്ധനവില വർധിപ്പിക്കാതെ വിതരണം തുടർന്നതിലൂടെ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഏകദേശം 30,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കുകൾ. മുൻപുണ്ടായ എല്ലാ പ്രതിസന്ധികളെക്കാളും വലുതായിരുന്നു ഇത്തവണത്തെ സാഹചര്യം.
കമേഴ്സ്യൽ എൽപിജിയുടെ വില കുത്തനെ വർധിപ്പിച്ചെങ്കിലും പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചിട്ടില്ല.
ക്രൂഡ്ഓയിൽ വില 50 ശതമാനം വർധിച്ചതിനൊപ്പം ചരിത്രത്തിലെതന്നെ ഏറ്റവും വലിയ എണ്ണവിതരണ പ്രതിസന്ധിയാണു ലോകം ഇപ്പോൾ നേരിടുന്നത്. പെട്രോളിനും ഡീസലിനും ലീറ്ററിന് 10 രൂപ വീതം എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ കുറച്ചില്ലായിരുന്നെങ്കിൽ നഷ്ടം 62,500 കോടി രൂപയായി ഉയരുമായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ക്രൂഡ്ഓയിൽ വില ബാരലിന് 110 ഡോളറിനു മുകളിൽ തുടർന്ന ഏപ്രിൽ മാസത്തിൽ പെട്രോളിന് ലീറ്ററിന് 18 രൂപയും ഡീസലിന് 25 രൂപയും എന്ന നിലയിലായിരുന്നു എണ്ണക്കമ്പനികളുടെ പ്രതിദിന നഷ്ടം.
ഇത് എണ്ണക്കമ്പനികൾക്ക് പ്രതിദിനം 600-700 കോടി രൂപയുടെ ബാധ്യതയുണ്ടാക്കി.
കഴിഞ്ഞ ഫെബ്രുവരി 28ന് ഇറാനുനേരെ ഇസ്രയേൽ ആക്രമണം നടത്തുന്നതിനു തൊട്ടുമുൻപ് രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 70 ഡോളർ നിലവാരത്തിലായിരുന്നു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെ എണ്ണവില ഒരുഘട്ടത്തിൽ 125 ഡോളർ വരെ ഉയർന്നു.
ഏറ്റവും ഉയർന്ന വിലയുള്ള സമയത്ത് പെട്രോളിന് ലീറ്ററിന് 24 രൂപയും ഡീസലിന് 30 രൂപയും എന്ന നിരക്കിൽ സർക്കാർ ബാധ്യത ഏറ്റെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

