പത്തനംതിട്ട∙ യുഡിഎഫ് സർക്കാരിൽ കോൺഗ്രസ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കണമെന്ന് കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന നേതൃത്വ പരിശീലന ക്യാംപ് ആവശ്യപ്പെട്ടു. മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടി എന്ന നിലയിൽ കോൺഗ്രസ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യണം.
പൊതു സമൂഹവും അധ്യാപകരും വർഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുകയാണ്.
എൽഡിഎഫ് സർക്കാരിന്റെ കീഴിൽ വിദ്യാഭ്യാസ വകുപ്പിൽ വ്യാപകമായ പിൻവാതിൽ നിയമനങ്ങൾ നടന്നു. അനർഹരായ പാർട്ടിക്കാരെ തിരുകിക്കയറ്റുവാൻ സർക്കാർ വലിയ ക്രമക്കേടുകൾ നടത്തി.
എസ്എസ്കെയിൽ നിയമവിരുദ്ധമായി ധാരാളം നിയമനങ്ങൾ നടത്തി. ഈ നിയമനങ്ങളെല്ലാം റദ്ദ് ചെയ്ത് യോഗ്യരായ ആളുകളെ നിയമിക്കണം.
മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരിഷ്കരിക്കണം സർക്കാർ പങ്കാളിത്തത്തോടെ പ്രയോജനകരമാക്കി മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു.
സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ അപ്രായോഗിക നിർദ്ദേശങ്ങൾ പിൻവലിക്കണം. അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കണം.
പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് ഇടതുഭരണത്തിൽ ഉണ്ടായ തകർച്ച പരിഹരിക്കുവാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം.
സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഭാവിതലമുറയുടെ സമഗ്ര വളർച്ചയ്ക്ക് സഹായകരമായ പാഠ്യപദ്ധതിയും കർമ്മപരിപാടികളും യുഡിഎഫ് സർക്കാർ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പത്ത് വർഷത്തെ ഇടത് ഭരണം കേരളത്തെ തകർത്തു. സംസ്ഥാനത്തിന്റെ നഷ്ടപ്പെട്ടു പോയ പ്രതാപം വീണ്ടെടുക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് പുതിയ സർക്കാരിനുള്ളത്.
അബിൻ വർക്കി കോടിയാട്ട് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യമാക്കി അവരുടെ ഉന്നമനത്തിനായി എല്ലാ സഹായങ്ങളും നൽകുവാൻ യുഡിഎഫ് സർക്കാർ ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറുംമൂട് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, സംസ്ഥാന പ്രസിഡന്റ് പി.കെ.അരവിന്ദൻ, ജനറൽ സെക്രട്ടറി ബി.സുനിൽകുമാർ, ട്രഷറർ അനിൽ വട്ടപ്പാറ , ടി.യു.സാദത്ത്, ബി. അരുണ, പി.
എസ്. മനോജ് ,എസ്.
സന്തോഷ് കുമാർ, ജോൺ ബോസ്കോ,ജിനിൽ ജോസ്,എസ്. പ്രേം, ഫിലിപ്പ് ജോർജ്, വി.ജി.
കിഷോർ, ബിറ്റി അന്നമ്മ തോമസ്, ഫ്രെഡി ഉമ്മൻ, എസ് ദിലീപ് കുമാർ, ജെമി ചെറിയാൻ, ജോസ് മത്തായി എന്നിവർ പ്രസംഗിച്ചു. അജി അരവിന്ദൻ, ഗിരീഷ്ലാൽ ഗുപ്ത എന്നിവർ ക്ലാസ്സുകൾ നയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

