ചെന്നൈ: തമിഴകത്ത് വീണ്ടും നാടകങ്ങൾ. സർക്കാരിനായി രണ്ടാമതൊരു അവകാശവാദം ഗവർണർക്ക് മുന്നിൽ.
ടി ടി വി ദിനകരൻ ലോക്ഭവനിലെത്തി ഗവർണറെ കണ്ടു. ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്നാണ് എഎംഎംകെ ആവശ്യം.
ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് കത്ത് നൽകി. കത്തിൽ ദിനാകരന്റെയും പാർട്ടിയുടെ ഏക എംഎൽഎയുടെയും ഒപ്പാണുള്ളത്.
വിജയ്ക്ക് ഭൂരിപക്ഷം ഇല്ലെന്നും വ്യാജ ഭൂരിപക്ഷ കത്തുണ്ടാക്കിയെന്നും ടി ടി വി ദിനകരൻ. ഇതോടെ വിജയ് സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കില്ല.
വിജയുടെ ഭൂരിപക്ഷം ഉറപ്പായിട്ടില്ലെന്നാണ് ലോക്ഭവൻ പറഞ്ഞത്. 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ.
ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നുമാണ് ഗവർണർ അറിയിച്ചിരുന്നത്. ഗവർണർക്ക് ബോധ്യപ്പെട്ടില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിജയെ ക്ഷണിക്കാവുന്ന സാഹചര്യം ആയിട്ടില്ല എന്നും ലോക്ഭവൻ.
എന്നാൽ പ്രശ്നപരിഹാരത്തിനു തീവ്രശ്രമം നടക്കുകയാണ്. വിസികെ, ലീഗ് കത്ത് ലോക്ഭവനിൽ എത്തിയിട്ടില്ലെന്നും സൂചന ലഭിച്ചു.
വിസികെ വിലപേശുകയാണോ എന്നാണ് സംശയം. വിസികെയുടെ നിലപാടിൽ അവ്യക്തതയുണ്ട്.
അതേസമയം പിന്തുണകത്ത് നൽകാനാകില്ലെന്ന് അറിയിച്ച് ലീഗും രംഗത്തെത്തി. വിസികെയുടെയും, ലീഗിന്റെയും നിലപാടിൽ തുടരുന്ന അവ്യക്തതയാണ് ഇപ്പോൾ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ ആകാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.
വിസികെയ്ക്ക് മേൽ ഡിഎംകെ സമ്മർദം. പിന്തുണക്കത്ത് നൽകാതെ വിസികെ ഒളിച്ചുകളി നടത്തുകയാണ്.
അതേസമയം വിജയുടെ ഭാഗത്തും പിഴവ് ഉണ്ടായി. 118 പേരുടെ പിന്തുണയുള്ള കത്തില്ലാതെയാണ് വിജയ് ലോക്ഭവനിൽ എത്തിയത്.
ഗവർണരുടെ നിലപാട് വ്യക്തമായിട്ടും വിജയ് അനാവശ്യ തിടുക്കം കാണിച്ചെന്നും വാദങ്ങൾ ഉയർന്നു. ടിവികെ നേതാക്കൾ വിസികെ നേതൃത്വത്തെ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്.
രാത്രി തന്നെ പ്രശ്നം പരിഹരിക്കുമെന്നാണ് അവകാശവാദം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

