ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി ഡിഎംകെ-എഐഎഡിഎംകെ പാട്ടികൾ ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എതിർപ്പുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വികെ ശശികല. ഡിഎംകെയുമായി എഐഎഡിഎംകെ സഖ്യത്തിന് ശ്രമിക്കരുതെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർക്ക് തുറന്ന കത്തെഴുതി.
ചരിത്രപരമായ മണ്ടത്തരം സംഭവിക്കരുതെന്നും, വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്നും ശശികല ആവശ്യപ്പെട്ടു. ഡി എം കെയും അണ്ണാ ഡി എം കെയും തമ്മിൽ കൈകോർത്ത് ഭരിക്കാനുള്ള നീക്കം നടക്കുന്നുവെന്ന അഭ്യൂഹം നേരത്തെ ഉയർന്നിരുന്നു.ടിവികെയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ദശകങ്ങളായി ശത്രുക്കളായി തുടരുന്ന ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭരണത്തിൽ രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന രീതിയെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു.
ഡി എം കെ നീക്കം കോൺഗ്രസ് ആക്രമണത്തിന് മുന്നിലാണ് പതറിയത്. ബിജെപിക്കെതിരെ പോരാടുന്നുവെന്ന് ആവർത്തിക്കുന്ന സ്റ്റാലിന് ബി ജെ പി ബന്ധമെന്നതടക്കമുള്ള കോൺഗ്രസ് ആരോപണം ഡി എം കെ ക്യാമ്പിനെ ഒന്നാകെ പ്രതിരോധത്തിലാക്കി.
ഇതോടെയാണ് സഖ്യ നീക്കത്തിൽ നിന്ന് ഡിഎംകെ പിന്മാറിയതെന്നാണ് സൂചന. 108 സീറ്റുകളുമായി വിജയ്യുടെ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ അവർക്ക് സാധിച്ചിട്ടില്ല. കോൺഗ്രസിന് പിന്നാലെ സി പി ഐ- സി പി എം എന്നീ പാർട്ടികളും പിന്തുണ നൽകിയിട്ടുണ്ട്.
സി പി ഐ തയ്യാറാക്കിയ കത്തിൽ മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് ഉപാധികൾ ഇല്ലാത്ത പിന്തുണയെന്നാണ് പരാമർശിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

