തിരുവനന്തപുരം ∙ യുഡിഎഫ് മന്ത്രിസഭയിൽ ജില്ലയിൽനിന്ന് ആരൊക്കെ മന്ത്രിമാരാകുമെന്ന കാര്യത്തിൽ നേതാക്കൾക്കിടയിൽ അനൗദ്യോഗിക ചർച്ചകൾക്കും തുടക്കമായി. ഒരു ഘടകകക്ഷി നേതാവ് ഉൾപ്പെടെ 4 പേർക്കാണു പരിഗണന.
സംസ്ഥാനത്താകെയുള്ള സാധ്യതകളും വിവിധ സമവാക്യങ്ങളും പരിശോധിച്ച ശേഷമേ അന്തിമതീരുമാനത്തിൽ എത്തുകയുള്ളൂ. കെ.മുരളീധരൻ, സി.പി.ജോൺ, എം.വിൻസന്റ്, എൻ.ശക്തൻ എന്നിവരാണു ജില്ലയിൽനിന്നു പരിഗണനയിലുള്ളവർ.
മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരൻ മന്ത്രി ആകുമെന്ന് ഏതാണ്ട് ഉറപ്പിച്ചു.
അദ്ദേഹത്തെ ആരോഗ്യം, ദേവസ്വം പോലുള്ള വകുപ്പുകളിലേക്കു പരിഗണിച്ചേക്കാം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒട്ടേറെ പഴികേട്ട
ആരോഗ്യവകുപ്പിൽ മുതിർന്ന നേതാവ് മന്ത്രി ആകണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ കാഴ്ചപ്പാട്. ഇക്കാര്യത്തിൽ മുരളീധരന്റെ അഭിപ്രായം കൂടി പരിഗണിക്കും.
യുഡിഎഫിൽ മുസ്ലിം ലീഗും കേരള കോൺഗ്രസും(ജേക്കബ്) കഴിഞ്ഞാൽ സിഎംപിയാണ് ഏറ്റവും കൂടുതൽ കാലമായി തുടരുന്ന ഘടകകക്ഷി.
സിപിഎം വിട്ട് സിഎംപി രൂപീകരിച്ച എം.വി.രാഘവൻ, യുഡിഎഫിന്റെ ഭാഗമായ ശേഷം 4 തവണ മന്ത്രിയായി. രാഘവന് ശേഷം ആദ്യമായാണ് പാർട്ടിക്ക് ഒരു എംഎൽഎ ഉണ്ടാകുന്നത്.
ഒരു എംഎൽഎ ളള്ള പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. എങ്കിലും സിഎംപിയുടെ പാരമ്പര്യവും ജോണിന്റെ രാഷ്ട്രീയ പരിചയവും കണക്കിലെടുക്കുമെന്നാണു കണക്കുകൂട്ടൽ.
ഡപ്യൂട്ടി സ്പീക്കർ, സ്പീക്കർ, മന്ത്രി പദവികൾ വഹിച്ചിട്ടുള്ള എൻ.ശക്തന് സാമുദായിക പ്രാതിനിധ്യം കൂടി കണക്കിലെടുത്താണു സാധ്യത കൽപിക്കുന്നത്.
നേരത്തേ പദവികൾ നൽകിയ സാഹചര്യവും കണക്കിലെടുക്കും. ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ ജയിച്ച, മൂന്നാം തവണ എംഎൽഎ ആകുന്ന എം.വിൻസന്റിന്റെ പേരും മന്ത്രിസ്ഥാനത്തേക്കു ചർച്ച ചെയ്യുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

