കൊച്ചി ∙ വ്യോമയാന മേഖലയിലെ പ്രതിസന്ധികൾക്കിടയിലും തുടർച്ചയായി നാലാം വർഷവും ഒരു കോടിയിലധികം യാത്രക്കാർ എന്ന ശ്രദ്ധേയ നേട്ടവുമായി കൊച്ചി വിമാനത്താവളം.
2025-26 സാമ്പത്തിക വർഷത്തിൽ ആകെ 1.14 കോടി യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി സഞ്ചരിച്ചത്. 73,134 വിമാനങ്ങൾ സർവീസ് നടത്തി.
2025 മേയിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ: 11.07 ലക്ഷം.
2025-26 കാലയളവിൽ കൊച്ചി വിമാനത്താവളം കൈകാര്യം ചെയ്തതിൽ 54.02 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരും 60.41 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും ആണ്. 31,505 രാജ്യാന്തര വിമാനങ്ങളും 41,629 ആഭ്യന്തര വിമാനങ്ങളും സർവീസ് നടത്തി.
2025ന്റെ അവസാന മാസങ്ങളിൽ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട
പ്രവർത്തനപരമായ നിയന്ത്രണങ്ങളും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട സംഘർഷ സാഹചര്യങ്ങളും കാരണം വ്യോമ ഗതാഗത നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 2.2 ശതമാനം വർധനയുണ്ട്.
സിയാൽ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനവും യാത്രാ സൗകര്യങ്ങളുടെ വർധനയും പ്രവർത്തന കാര്യക്ഷമതയുമാണ് വളർച്ചയ്ക്ക് പിന്നിലെ ന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

