മഞ്ചേശ്വരം∙ ഹൊസങ്കടി ടൗണിലെ ലോഡ്ജിൽ യുവാവിനെയും പെൺസുഹൃത്തിനെയും നഗ്നരാക്കി ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂരിലെ പി.എം.അബൂബക്കർ സിദ്ദിഖിനെയാണ്(40) മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.
2026 ജനുവരി 14ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഹൊസങ്കടി ടൗണിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് ലോഡ്ജിലെ 206-ാം നമ്പർ മുറിയിലേക്ക് ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾ അതിക്രമിച്ചു കയറിയാണ് ഭീഷണിപ്പെടുത്തിയത്.
മുറിയിലുണ്ടായിരുന്ന യുവാവിനെയെയും പെൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഇരുവരുടെയും വസ്ത്രം അഴിപ്പിച്ച് അർധനഗ്നരാക്കി ഒരുമിച്ച് ഇരുത്തിയ ശേഷമാണ് മൊബൈൽ ഫോണിൽ ഫോട്ടോയും വിഡിയോയും പകർത്തിയതെന്നാണു പരാതി. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട
പ്രതികൾ യുവാവിൽ നിന്ന് 5,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത് കടന്നുകളഞ്ഞുവെന്നാണു പരാതി. അറസ്റ്റിലായ അബൂബക്കർ സിദ്ദിഖ് മൾട്ടി മാർക്കറ്റിങ് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീയുമായി ബിസിനസ് സംബന്ധമായ വിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്വേഷണ സംഘത്തിൽ എസ്ഐ വൈഷ്ണവ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, സന്ദീപ് എന്നിവരും ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

