തിരുവനന്തപുരം: മലയിൻകീഴ് എം.എം.എസ് ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി, ഫിസിക്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ് നികത്തുന്നതിനുള്ള അഭിമുഖം മെയ് 12 മുതൽ 18 വരെ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖല ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ നമ്പർ, യോഗ്യത, ജനനതീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0471 2282020. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

