തിരുവനന്തപുരം ∙ കേരള ഡിജിറ്റൽ സർവകലാശാലയിൽ വ്യാവസായിക പരിചയവും അക്കാദമിക് പഠനവും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പിജി പ്രോഗ്രാം എംഎസ്സി ഇൻ ഡേറ്റ സയൻസ് ആൻഡ് പ്രോഡക്ട് ഡെവലപ്മെന്റ് കോഴ്സ് തുടങ്ങുന്നു. സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസിന്റെ നേതൃത്വത്തിലുള്ള രണ്ടുവർഷ കോഴ്സ് വർക്ക്-ഇമേഴ്സീവ് ലേണിങ് മോഡൽ അടിസ്ഥാനമാക്കിയതാണ്.
വിദ്യാർഥികൾക്ക് പഠനത്തിനൊപ്പം ലൈവ് പ്രോജക്ടുകളിൽ പ്രവർത്തിക്കാനാകും.
ഇതിലൂടെ വ്യാവസായിക ജോലികൾക്ക് പ്രാപ്തരായ നിലയിലാകും വിദ്യാർഥികൾ പഠിച്ചിറങ്ങുക. ക്യാംപസ് ഇന്റർവ്യൂ അടക്കമുളള സൗകര്യങ്ങളിലൂടെ വിദ്യാർഥികൾക്ക് പ്ലേസ്മെന്റ് ലഭ്യമാക്കുന്ന തുടർ സംവിധാനങ്ങളും കോഴ്സിന്റെ ഭാഗമായുണ്ട്.
വിദ്യാർഥികൾക്ക് പഠന – പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ആദ്യ സെമസ്റ്ററുകളിൽ മാസം 10,000 രൂപ മുതൽ അവസാന സെമസ്റ്ററിൽ 30,000 രൂപ വരെ പ്രോജക്ടിൽ നിന്നുള്ള പ്രതിഫലം വരുമാനമായി ലഭിക്കും.
സെന്റർ ഫോർ ഡിജിറ്റൽ ഇന്നോവേഷൻ ആൻഡ് പ്രോഡക്ട് ഡെവലപ്മെന്റ്, സെന്റർ ഫോർ അപ്ലൈഡ് എഐ റിസർച് ലാബ്, സെന്റർ ഫോർ ജിയോസ്പേഷ്യൽ അനലിറ്റിക്സ്, സെന്റർ ഫോർ ഡേറ്റ അനലിറ്റിക്സ് എന്നിവയിലൂടെയാവും വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം ലഭ്യമാക്കുക.. അക്കാദമിക് ക്രെഡിറ്റുകൾ പ്രോജക്ട് ഡെലിവറബിളുകളുമായി ബന്ധിപ്പിച്ചിരിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ്, ഫുൾ-സ്റ്റാക്ക് ഡെവലപ്മെന്റ്, ക്ലൗഡ് കംപ്യൂട്ടിങ്, ഡെവോപ്സ് തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന കോഴ്സിൽ വ്യവസായ നിലവാരത്തിലുള്ള സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചാവും പരിശീലനം നൽകുക.
20 സീറ്റുകളുള്ള കോഴ്സിലേക്കുള്ള പ്രവേശനം സിയുഇടി (പിജി), അല്ലെങ്കിൽ ഡിയുഎടി (ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ്)സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. ദേശീയ വിദ്യാഭ്യാസ നയം 2020 നിർദേശിക്കുന്ന ‘വർക്ക് ഇന്റഗ്രേറ്റഡ് ലേണിങ്’ മാതൃകയോട് പൊരുത്തപ്പെടുന്ന ഈ പ്രോഗ്രാം, വ്യവസായ ആവശ്യങ്ങൾക്കൊത്ത് പരിശീലനം നേടിയ പ്രഫഷനലുകളെ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
കോഴ്സുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിദ്യാർഥികളെ അറിയിക്കുന്നതിനായി മേയ് 11, 12 തീയതികളിൽ രാവിലെ 11ന് സർവകലാശാല വെബിനാർ സംഘടിപ്പിക്കുന്നു.
പ്രവേശനം സൗജന്യമാണ്. താഴെ കാണുന്ന ലിങ്കിലുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് വെബിനാറിലേക്കുള്ള പ്രവേശനം ഉറപ്പിക്കാം.
ഗൂഗിൾ ഫോം: …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

