വിഴിഞ്ഞം ∙ പുറം കടലിൽ കപ്പലിടിച്ചു മീൻപിടിത്ത ബോട്ടു മുങ്ങിയ അപകടത്തെത്തുടർന്ന് വിഴിഞ്ഞത്ത് തുടരുന്ന എം.ടി.സോളിസ് എന്ന കപ്പൽ കൊല്ലം തുറമുഖത്തേക്ക് മാറ്റിയേക്കും. വർഷകാലത്ത് വിഴിഞ്ഞം കടലിൽ ശക്തമായ തിരയടി ഉണ്ടാവുന്നത് കണക്കിലെടുത്ത് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങിൽ നിന്ന് ഈ നിർദേശം ലഭിച്ചു.
കൊല്ലത്തു നിന്ന് അനുമതി ലഭിച്ചാലുടൻ കപ്പൽ മാറ്റും.
കന്യാകുമാരിക്കടുത്തു മാർച്ച് 7നുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയുടെ ‘സെന്റ് ജോസഫ് ’ ബോട്ടാണ് മുങ്ങിയത്. 11 പേരിൽ കൊൽക്കത്തയിൽ നിന്നുള്ള ലഖാൻ ദാസ് (45), മകൻ ബാദൽ(23) എന്നിവരെ കടലിൽ കാണാതായി.
തമിഴ്നാട്, കൊൽക്കത്ത സ്വദേശികളായ 9 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. കപ്പൽ തുറമുഖം വിടരുതെന്ന് കൊച്ചി മർക്കന്റൈൽ മറൈൻ വകുപ്പിന്റെ ഉത്തരവുണ്ട്.
ക്യാപ്റ്റൻ ലെ വാൻ ട്യുവാൻ ഉൾപ്പെടെ വിയറ്റ്നാംകാരായ 20 ജീവനക്കാരാണ് കപ്പലിലുള്ളത്. തുറമുഖത്ത് തങ്ങിയ വകയിൽ 25 ലക്ഷത്തോളം രൂപ വാടക ലഭിച്ചതായി കേരള മാരിടൈം ബോർഡ് അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

