കൊല്ലം ∙ തിരു–കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്റെ പേരിലുള്ള സാംസ്കാരിക കേന്ദ്രം അദ്ദേഹത്തിന്റെ ജന്മനാട്ടിൽ അവഗണനയുടെ നടുവിൽ. മയ്യനാട് പണയിൽ ജംക്ഷനിൽ 3 നിലകളിൽ ഏകദേശം 4000 സ്ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടമാണ് അധികൃതരുടെ അനാസ്ഥ മൂലം ജീർണാവസ്ഥയിലായത്.
30 വർഷം മുൻപാണ് കെട്ടിടം നിർമിച്ചത്. എന്നാൽ കെട്ടിടം നിൽക്കുന്ന സ്ഥലത്തെപ്പറ്റി ഉടലെടുത്ത അവകാശ തർക്കങ്ങൾ കോടതി വരെയെത്തി.
”ഈ സാംസ്കാരിക നിലയത്തോട് കാട്ടുന്ന അവഗണന സി.കേശവനോട് കാട്ടുന്ന അവഗണനയ്ക്കു തുല്യമാണ്.
സി.പി.രാമസ്വാമിയുടെ ജാതി വിവേചനപരവും ജനാധിപത്യ വിരുദ്ധമായ ഭരണ പരിഷ്കാരങ്ങൾക്ക് എതിരെ പൊരുതിയ സി.കേശവന് അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്വന്തം പേരിൽ നിർമിക്കപ്പെട്ട ഒരു സാംസ്കാരിക കേന്ദ്രത്തിന് ഇത്രയും അവഗണന നേരിടേണ്ടി വരുന്നത് ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല.
തലമുറകൾ അഭിമാനത്തോടെ ഒാർക്കേണ്ട പേരാണ് സി.കേശവൻ”.
മയ്യനാട് റാഫി (നാടക–തിരക്കഥ രചയിതാവ്)
നിയമത്തിന്റെ കുരുക്കുകൾ അഴിച്ച് ഒടുവിൽ സാംസ്കാരിക വകുപ്പ് ഏറ്റെടുത്തു.
സാംസ്കാരിക വകുപ്പിന്റെ ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗിച്ച് ലക്ഷങ്ങൾ മുടക്കി കെട്ടിടം പുനർ നിർമിച്ചു. 2014 ഫെബ്രുവരി 18ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെട്ടിടം ഉദ്ഘാടനം ചെയ്തു.
കെട്ടിടത്തിന്റെ നടത്തിപ്പിനായി ഒരു കമ്മിറ്റിയെയും തിരഞ്ഞെടുത്തു. മുകളിലത്തെ 2 നിലകൾ പൊതു പരിപാടികൾ നടത്താനുള്ള വലിയ ഹാളുകൾക്കായാണ് സജ്ജീകരിച്ചിരിക്കുന്നത്.
”മയ്യനാടിന്റെ അടയാളപ്പെടുത്തലുകളിൽ ഒന്നാണ് ഈ സാംസ്കാരിക നിലയം.
മയ്യനാട് ജംക്ഷനിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ സാംസ്കാരിക നിലയം കാട്മൂടി കിടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും. ഒട്ടേറെ നിയമ യുദ്ധങ്ങൾക്കു ശേഷം പ്രവർത്തനം ആരംഭിച്ചപ്പോൾ ഞങ്ങൾ ഒട്ടേറെ സ്വപ്നം കണ്ടിരുന്നു.
എന്നാൽ ഒരു വ്യാഴവട്ടമായി അതെല്ലാം അസ്തമിച്ച മട്ടിലാണ്. കെട്ടിടം നല്ല രീതിയിൽ പ്രവർത്തിപ്പിച്ചിരുന്നു എങ്കിൽ ഒട്ടേറെപ്പേർക്കു പ്രയോജനപ്പെടുമായിരുന്നു.
”
ജി.അജിത് (അഭിഭാഷകൻ)
രണ്ടാമത്തെ നിലയിൽ പരിപാടികൾ സംഘടിപ്പിക്കാനായി കസേരകളും വാങ്ങി. കെട്ടിടത്തിന്റെ തെക്കു ഭാഗത്തായി ഒാഫിസ് കെട്ടിടം പ്രവർത്തിച്ചു.
ഇതിനു സമീപം സി.കേശവന്റെ പ്രതിമയും സ്ഥാപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. തൂണുകളിൽ നിർമിച്ച് കെട്ടിടത്തിന്റെ താഴത്തെ ഭാഗം പാർക്കിങ്ങിനാണ് ഉദ്ദേശിച്ചതെങ്കിലും പിന്നീട് ഇവ ഒാരോ മുറികളായി കെട്ടിത്തിരിച്ച് ഷട്ടർ ഇട്ടു.
കച്ചവട സ്ഥാപനങ്ങൾ നടത്താൻ വാടകയ്ക്ക് നൽകാം എന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ ചെയ്തത്.
എന്നാൽ പറഞ്ഞ കാര്യങ്ങൾ ഒന്നും നടന്നില്ല.
കടകൾക്കായി നൽകാൻ ഉദ്ദേശിച്ച മുറികളിലാണ് മയ്യനാട് സർക്കാർ ഐടിഐ മൂന്ന് വർഷമായി പ്രവർത്തിക്കുന്നത്.
”സി.കേശവൻ സ്മാരക മന്ദിരം പുനരുദ്ധാരണത്തൊടൊപ്പം അതിന്റെ പ്ലാൻ അനുസരിച്ചുള്ള ബാക്കി നിർമാണ പ്രവർത്തനങ്ങൾ നടത്തണം.
ക്ലോക്ക് ടവർ, സി.കേശവന്റെ പൂർണകായ പ്രതിമ, ലൈബ്രറി എന്നിവയാണ് പൂർത്തിയാക്കേണ്ടത്.”
എസ്.രാധാകൃഷ്ണൻ(സാംസ്കാരിക പ്രവർത്തകൻ)
”സി.കേശവനോടുള്ള അനാദരവാണ് ഏറെക്കാലമായി നടന്നു വരുന്നത്. ഈ സാംസ്കാരിക കേന്ദ്രം മാത്രമല്ല സി.കേശവൻ സ്മാരക സർക്കാർ ആശുപത്രിയും ഇതേ രീതിയിലുള്ള അവഗണന നേരിടുകയാണ്.
സാംസ്കാരിക കേന്ദ്രത്തിന്റെ വൈദ്യുതി വിഛേദിച്ചിട്ട് 3 വർഷമായി. 2014ൽ തിരഞ്ഞെടുത്ത കമ്മിറ്റിയുടെ പ്രവർത്തനവുമില്ല.
ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. ഇതിന് മാറ്റമുണ്ടാകണം.
തലയെടുപ്പോടെ ഈ സാംസ്കാരിക കേന്ദ്രം പ്രവർത്തനം ആരംഭിക്കണം.”
ബി.ശങ്കരനാരായണപിള്ള (കെ.ബാലകൃഷ്ണൻ സാംസ്കാരിക സമിതി സെക്ര
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

