തിരുവല്ല∙ ഇടതുപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് പോയതാണ് നിലവിലുള്ള മാത്യു ടി. തോമസിന്റെ പരാജയത്തിന് പ്രധാനകാരണം.
നിയോജക മണ്ഡലത്തിലെ ഇടതു കേന്ദ്രങ്ങളിലെല്ലാം വിള്ളലുണ്ടാക്കാനും ചിലയിടങ്ങളിൽ എൻഡിഎ സ്ഥാനാർഥി അനൂപ് ആന്റണിക്ക് കഴിഞ്ഞു. 2021ൽ മാത്യു ടിക്ക് 62178 വോട്ടുകൾ ലഭിച്ചപ്പോൾ എൻഡിഎ സ്ഥാനാർഥി അശോകൻ കുളനടയ്ക്ക് 22674 വോട്ടുകളാണ് ലഭിച്ചത്.
2021നെക്കാൾ 20155 വോട്ടുകൾ കുറവാണ് മാത്യു ടി.ക്ക് ഇത്തവണ ലഭിച്ചത്.എൻഡിഎയ്ക്ക് 20404 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ലഭിച്ചു.
മാത്യു ടി. തോമസ് എൻഡിഎ സ്ഥാനാർഥി ആനുപ് ആന്റണിയേക്കാൾ 1055 വോട്ടുകൾ പിന്നിലായി മൂന്നാം സ്ഥാനത്തായി.
അനൂപ് ആദ്യ റൗണ്ടിൽ തന്നെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. കുന്നന്താനത്ത് ആദ്യ റൗണ്ടിൽ 56 വോട്ടിന് മേൽക്കൈ നേടി.
കവിയൂർ , കുറ്റൂർ പഞ്ചായത്തുകളിൽ അനൂപ് മുന്നിലെത്തി, തിരുവല്ല നഗരസഭ, ആനിക്കാട്, മല്ലപ്പള്ളി, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിൽ അനൂപ് രണ്ടാമതെത്തി. പഞ്ചായത്തുകളിൽ നെടുമ്പ്രത്ത് മാത്രമാണ് എൽഡിഎഫിന് ലീഡ് ലഭിച്ചത്.
ഇടതു കോട്ടകളിൽ നിന്നു ബിജെപി നേടിയ വോട്ടുകൾ സിപിഎം നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുകയാണ്.
മാത്യു ടി. രണ്ടു പതിറ്റാണ്ടായി കാത്തു സൂക്ഷിച്ചിരുന്ന വോട്ടുകൾക്ക് തകർന്നടിഞ്ഞു.
തിരുവല്ല നഗരസഭയിൽ ഉൾപ്പെടെ എൽഡിഎഫ് മൂന്നാം സ്ഥാനത്തായതും വൻ തിരിച്ചടിയായി. മാത്യു ടി.തോമസിന്റെ പാർട്ടിയായ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി നിയമസഭയിൽ അംഗത്വമില്ലാതെയായി.
പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയാണ് മാത്യു ടി. തോമസ്.തിരുവല്ല ഉൾപ്പെടെ പാർട്ടി മത്സരിച്ച 3 സീറ്റുകളിലും പാർട്ടി തോറ്റു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

