കൊയിലാണ്ടി∙ ദേശീയപാതയിൽ പൊയിൽക്കാവ് അണ്ടർപാസിനു സമീപം സർവീസ് റോഡിന്റെ നിർമാണത്തിലെ അപാകത കാരണം ലോറിയുടെ ടയർ റോഡിൽ താണു. ഇത് കാരണം വൻ ഗതാഗതക്കുരുക്ക്.
യാത്രക്കാർക്കും വാഹനങ്ങൾക്കും കിഴക്ക് ഭാഗത്തേക്കും തെക്ക് ഭാഗത്തേക്കും പ്രവേശിക്കാനാവാതെ പ്രയാസപ്പെട്ടു. കരാർ എടുത്ത വാഗാഡ് കമ്പനി അധികൃതർ ദേശീയപാതയുടെ സർവീസ് റോഡിന് ഒരു പ്രാധാന്യവും നൽകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
കോഴിക്കോട്ടേക്ക് പോകുന്ന പൊയിൽക്കാവിലെ യാത്രക്കാർ ബസ് കയറുന്നതിന് ഏറെ പ്രയാസപ്പെട്ട് ഹൈവേ റോഡിൽ പൊരിവെയിലത്ത് നിൽക്കേണ്ട
അവസ്ഥയാണ്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും സർവീസ് റോഡുകളിൽ രൂപപ്പെട്ട
ഗർത്തങ്ങളും ദേശീയ പാതയുടെ സർവീസ് റോഡിൽ അപകടങ്ങൾ നിത്യസംഭവങ്ങളായി മാറി. കൊയിലാണ്ടിയിൽ നിന്നു വരുന്നവരും ഹൈവേയിൽ ഇറങ്ങി താഴോട്ട് നടന്നു വരേണ്ട
ഗതികേടിലാണ്.
കൊല്ലം അണ്ടർപാസിനു സമീപത്തുള്ള സർവീസ് റോഡിന്റെ അവസ്ഥയും ഇതുപോലെ തന്നെ. മേപ്പയൂരിൽ നിന്നു കൊയിലാണ്ടിയിലേക്ക് പോകേണ്ട
വാഹനങ്ങൾ സർവീസ് റോഡിലെ വെള്ളക്കെട്ടിലും ഗർത്തങ്ങളിലും വീണ് അപകടങ്ങളുണ്ടാകുന്നു. ഇവിടങ്ങളിലെല്ലാം സർവീസ് റോഡിന്റെയും ഓടയുടെയും ടാറിങ്ങും പൂർത്തിയാക്കിയില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെ സമരങ്ങൾക്കു തയാറെടുക്കുകയാണ് പ്രദേശവാസികൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

