അടിമാലി ∙ താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് അനുബന്ധിച്ചുള്ള മുറിയിൽ രോഗിക്കു ചികിത്സ നൽകുന്നതിനിടെ ഡ്രസിങ് ടേബിൾ (കട്ടിൽ) തകർന്നു. ഡോക്ടറും ഒപ്പമുണ്ടായിരുന്ന ജീവനക്കാരനും ചേർന്നു രോഗിയെ നിലത്തുവീഴാതെ താങ്ങിപ്പിടിച്ചു.
ബൈസൺവാലി ഇരുപതേക്കറിൽ സ്വദേശി വനരാജ് (52) ആണു കട്ടിലൊടിഞ്ഞു നിലത്തുവീണത്. കയ്യിലെ മുറിവിനു ചികിത്സ തേടി ആശുപത്രിയിൽ എത്തിയതായിരുന്നു.
സർജൻ ഡോ. ടിറ്റി മാത്യു രോഗിയെ അത്യാഹിത വിഭാഗം ഡ്രസിങ് റൂമിലെ കട്ടിലിൽ കിടത്തി ചികിത്സിക്കുന്നതിനിടെയാണ് അപകടം.
മടക്കാൻ കഴിയുന്ന കട്ടിലിന്റെ ഒരു ഭാഗം വിട്ടുപോവുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

