ചെന്നൈ: തമിഴ്നാട്ടിലെ വൻ വിജയത്തിന് പിന്നാലെ ടിവികെ നേതാവും നടനുമായ വിജയ്ക്ക് നൽകിയ പൊലീസിന്റെ പ്രത്യേക വാഹനവ്യൂഹം പിൻവലിച്ചു. ഫലം പ്രഖ്യാപിച്ച രാത്രിയാണ് വിജയ്ക്ക് കോൺവോയ് ക്രമീകരണം ഏർപ്പെടുത്തിയത്.
നടപടി വിജയുടെ അഭ്യർത്ഥനപ്രകാരം എന്ന് പൊലീസ് വൃത്തങ്ങൾ വിശദമാക്കുന്നത്. മുഖ്യമന്ത്രി ആയി ചുമതല ഏറ്റെടുത്ത ശേഷം കോൺവോയ് മതിയെന്ന് വിജയ് പറഞ്ഞതായാണ് പൊലീസ് വൃത്തങ്ങൾ വിശദമാക്കുന്നത്.
അതേസമയം രാത്രി വൈകിയും തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചനകൾ വന്നതിന് പിന്നാലെ എഐഎഡിഎംകെ എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി. ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യ ചർച്ചകൾ തുടങ്ങിയതായാണ് വിവരം.
ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം ബന്ധപ്പെട്ടു. ദ്രാവിഡ പാർട്ടികളുടെ ബദൽ അവതരിപ്പിച്ച് ടിവികെയെ അകറ്റി നിർത്തുകയെന്ന ലക്ഷ്യമാണ് ഇരു പാർട്ടികളുടെയും മുന്നിലുള്ളത് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

