കൊച്ചി ∙ കളമശേരിയിൽ സ്ട്രോങ് റൂമിന്റെ താക്കോൽ കാണാനില്ല. താക്കോൽ തിരഞ്ഞ് ഉദ്യോഗസ്ഥർ.
പൂട്ട് പൊളിച്ചു സ്ട്രോങ് റൂം തുറന്നു വോട്ടെണ്ണൽ ആരംഭിക്കാനാണു ശ്രമം. കളമശേരി, വൈപ്പിൻ, കൊച്ചി, എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ വോട്ടുകളാണ് കളമശേരി കുസാറ്റിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നത്.
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ.
ആദ്യ ഫലസൂചനകൾ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂർത്തിയാകാൻ അര മണിക്കൂർ വരെ വേണ്ടിവരാം.
രാവിലെ 8 മുതൽ തപാൽ വോട്ടുകളും 8.30 മുതൽ ഇവിഎമ്മിലെ വോട്ടുകളും എണ്ണും. സ്ട്രോങ് റൂമിൽനിന്നു തപാൽ വോട്ടുകൾ ആദ്യം വോട്ടെണ്ണൽ ഹാളിൽ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക.
വൈകിട്ട് 5 മണിയോടെ മുഴുവൻ ഫലവും പുറത്തുവന്ന്, ഇലക്ഷൻ സർട്ടിഫിക്കറ്റ് വിജയിച്ച സ്ഥാനാർഥികൾക്കു നൽകാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കർ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

