ഹോർമുസിൽ കുടുങ്ങിയ കപ്പലുകളെ ‘മോചിപ്പിക്കാനുള്ള’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘പ്രോജക്ട് ഫ്രീഡം’ പ്രഖ്യാപനത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ഹോർമുസിലെ ഇറാന്റെ നിയന്ത്രണത്തിന് തടസ്സമുണ്ടാക്കുന്ന പ്രകോപനങ്ങൾ യുഎസിന്റെ ഭാഗത്തുനിന്നുണ്ടായാൽ അത് വെടിനിർത്തൽ ധാരണയുടെ ലംഘനമായി കാണുമെന്ന് ഇറാന്റെ പാർലമെന്ററി നാഷനൽ സെക്യൂരിറ്റി കമ്മിറ്റി തലവൻ ഇബ്രാഹിം അസീസി എക്സിൽ വ്യക്തമാക്കി.
ട്രംപിന്റെ വ്യാമോഹ പോസ്റ്റുകൾ കൊണ്ട് പേർഷ്യൻ ഗൾഫിനെ നിയന്ത്രിക്കാനാവില്ലെന്നും ഇബ്രാഹിം അസീസി വ്യക്തമാക്കി.
ഹോർമുസിന് ഇരുവശത്തുമുള്ള കപ്പലുകളെ മോചിപ്പിക്കാൻ ഇടപെടുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ‘പ്രോജക്ട് ഫ്രീഡം’ എന്ന പദ്ധതിയാണ് ട്രംപ് പ്രഖ്യാപിച്ചത്.
വിശദാംശങ്ങൾ അദ്ദേഹം പറഞ്ഞില്ല. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില താഴ്ന്നിറങ്ങി.
കഴിഞ്ഞവാരം ബാരലിന് 126 ഡോളർ വരെ എത്തിയ ബ്രെന്റ് വില 108.2 ഡോളറിലാണ് ഇപ്പോഴുള്ളത്. യുഎസ് (ഡബ്ല്യുടിഐ) വില 0.20% താഴ്ന്ന് 101.7 ഡോളറിലുമെത്തി.
⚠ WARNING
Any American interference in the new maritime regime of the Strait of Hormuz will be considered a violation of the ceasefire.
The Strait of Hormuz and the Persian Gulf would not be managed by Trump’s delusional posts! No one would believe Blame Game scenarios!
∙ ഒപെക്കിന്റെ തന്ത്രം:
ജൂൺ മുതൽ ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ തീരുമാനവും എണ്ണവില കുറയാൻ വഴിയൊരുക്കി.
പ്രതിദിനം 1.88 ലക്ഷം ബാരൽ വീതമാണ് ഉൽപാദനം കൂട്ടുക. അതേസമയം, മേയിലെ ഉൽപാദന വർധനയായ പ്രതിദിനം 2.06 ലക്ഷം ബാരലിനേക്കാൾ കുറവാണിത്.
∙ ഒപെക്, ഒപെക് പ്ലസിൽ നിന്ന് മേയ് ഒന്നിന് യുഎഇ പുറത്തുപോയിരുന്നു.
സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈത്ത്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മയാണ് ഇപ്പോൾ ഉൽപാദന വർധന തീരുമാനിച്ചത്.
കുതിച്ചുകയറാൻ ഇന്ത്യൻ വിപണി
ഇന്ത്യൻ ഓഹരികളുടെ ഇന്നത്തെ പ്രധാന ശ്രദ്ധാവിഷയം തിരഞ്ഞെടുപ്പ് ഫലം തന്നെ. ബംഗാളിൽ മമത വീഴുമോ മോദി വാഴുമോ? കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ വിജയപരാജയമാകും ഓഹരി വിപണിയുടെ ദിശ ഇന്ന് നിശ്ചയിക്കുക.
∙ രാവിലെ ഗിഫ്റ്റ് നിഫ്റ്റി 97 പോയിന്റ് ഉയർന്നു.
സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ തുടങ്ങുമെന്ന സൂചന ഇതു നൽകുന്നു.
∙ യുഎസ് ഫ്യൂച്ചേഴ്സ് വിപണികൾ പോസിറ്റീവാണ്. ∙ ട്രംപിന്റെ ‘പ്രോജക്ട് ഫ്രീഡം’ പ്രഖ്യാപനത്തെ തുടർന്ന് ഏഷ്യൻ ഓഹരി വിപണികളും പൊതുവേ പോസിറ്റീവാണ്.
ഇതും ഇന്ത്യൻ വിപണിക്ക് ഇന്ന് ഗുണം ചെയ്യും.
സ്വർണവില താഴേക്ക്
ക്രൂഡ് ഓയിൽ വില താഴ്ന്നെങ്കിലും സ്വർണത്തിന് അതു നേട്ടമാക്കാനായിട്ടില്ല. വിൽപന സമ്മർദം അലയടിക്കുന്നതിനാൽ രാജ്യാന്തര സ്വർണവില താഴേക്കാണ് നീങ്ങുന്നത്.
ഔൺസിന് 33 ഡോളർ താഴ്ന്ന് 4598 ഡോളറാണ് രാവിലെ വില. കേരളത്തിൽ ഇന്നു രാവിലെ വില താഴുമെന്ന സൂചന ഇതു നൽകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

