ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയപ്പോൾ കോളടിച്ചത് ആർക്ക്? അമേരിക്കയ്ക്കു തന്നെ എന്ന് കണക്കുകൾ പറയുന്നു. ഹോർമുസിൽ എണ്ണക്കപ്പലുകൾ അടച്ചം കുടുങ്ങിയതോടെ, അവസരം മുതലെടുത്ത് ‘സ്വന്തം’ എണ്ണക്കച്ചവടം അമേരിക്ക ഉഷാറാക്കി. അമേരിക്കയിൽ നിന്നുള്ള എണ്ണക്കയറ്റുമതി റെക്കോർഡിലുമെത്തി.
ഇറാനുമായുള്ള യുദ്ധത്തിനു മുമ്പ് പ്രതിദിനം 39 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് യുഎസ് കയറ്റുമതി ചെയ്തിരുന്നത്.
എന്നാൽ, ഏപ്രിലിൽ ഇത് പ്രതിദിനം 52 ലക്ഷം ബാരലായി. 30% വർധന.
യുഎസിലെ രണ്ട് പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രങ്ങളായ കോർപസ് ക്രിസ്റ്റി, ടെക്സസ് തുറമുഖങ്ങളിൽ പതിവിലും കൂടുതൽ കപ്പലുകളെത്തുന്നു.
യുഎസിലെ ആകെ എണ്ണക്കയറ്റുമതിയുടെ പകുതിയും രാജ്യത്തെ ഏറ്റവും വലിയ ക്രൂഡ് ടെർമിനലുകളിലൊന്നായ കോർപസ് ക്രിസ്റ്റി തുറമുഖം വഴിയാണ്. ബാക്കി ഹൂസ്റ്റൺ വഴിയും.
കോർപസ് ക്രിസ്റ്റി തുറമുഖത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായിരുന്നു മാർച്ച്.
സാധാരണ മാസങ്ങളിൽ ശരാശരി 200 കപ്പലുകളാണ് തുറമുഖത്ത് എത്താറുള്ളത്. മാർച്ചിൽ ഇത് 240 ആയി.
കഴിഞ്ഞവർഷം പ്രതിദിനം 22 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്തത് ഇക്കുറി 25 ലക്ഷം ബാരലിലെത്തി.
ഏതാണ്ട് 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റാവുന്ന 50 മുതൽ 60 വരെ വെരി ലാർജ് ക്രൂഡ് കാരിയറുകൾ (വിഎൽസിസി) എല്ലാ ദിവസവും യുഎസ് തുറമുഖങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മുൻവർഷത്തേക്കാൾ ഇരട്ടി.
മുൻപ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങിയിരുന്ന ഏഷ്യൻ രാജ്യങ്ങളാണ് ഇതിൽ കൂടുതലും. ഹോർമുസ് അടഞ്ഞതോടെ മറ്റു വഴികളില്ലാതെ ഈ രാജ്യങ്ങളെല്ലാം യുഎസിന് മുന്നിലെത്തിയെന്ന് ഷിപ്പിങ് ഇന്റലിജൻസ് സ്ഥാപനമായ കെപ്ലർ പറയുന്നു.
വീണ്ടും വെനസ്വേലൻ എണ്ണ
വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയും വർധിച്ചു.
വെനസ്വേലൻ എണ്ണക്കച്ചവടവും അമേരിക്കയുടെ പൂർണ നിയന്ത്രണത്തിലാണ്. ഏപ്രിലിൽ 14% ഉയർന്ന് 12.3 ലക്ഷം ബാരലാണ് പ്രതിദിനം വെനസ്വേല കയറ്റുമതി ചെയ്തത്.
2018ൽ യുഎസ് ഉപരോധം ഏർപ്പെടുത്തുന്നതിന് മുമ്പുള്ള നിലയിലേക്ക് ക്രൂഡ് ഓയിൽ വ്യവസായം തിരിച്ചെത്തി.
യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ഡിമാൻഡാണ് കൂടിയത്. മാർച്ചിൽ 61 ടാങ്കറുകളാണ് വെനസ്വേലൻ ക്രൂഡുമായി പുറപ്പെട്ടത്.
ഏപ്രിലിൽ 66. മേയിൽ ഇഥിലുമേറെയാകുമെന്ന് കരുതുന്നു.
ഇന്ത്യൻ കമ്പനിയായ റിലയൻസാണ് വെനസ്വേലൻ ക്രൂഡ് ഓയിൽ വാങ്ങിയവരിൽ പ്രധാനി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

