കൊച്ചി∙ ടീം ആർട്സ് ചെന്നൈയുടെ നാടകം ‘അനുരാഗക്കടവിൽ’ ഇനി കൊച്ചിയിലെ കാഴ്ചക്കാരിലേക്ക്. ചവറ കൾച്ചർ സെന്ററിൽ മേയ് 3നു വൈകിട്ട് 6:30നാണ് പ്രദർശനം.
പ്രവേശനം സൗജന്യം. കോഴിക്കോട്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ പ്രദർശനത്തിനു ശേഷമാണ് ‘അനുരാഗക്കടവിൽ’ കൊച്ചിയിൽ എത്തുന്നത്.
വർധിച്ചുവരുന്ന കുടുംബ ഉത്തരവാദിത്തങ്ങൾക്കിടയിൽ ദാമ്പത്യ ജീവിതത്തിന്റെ സന്തുലിതാവസ്ഥ എപ്രകാരം നിലനിർത്താം എന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. ഹാസ്യവും പ്രണയവും ഇഴചേർന്ന നാടകം മുൻ നഗരങ്ങളിലേതുപോലെ കൊച്ചിയിലെ പ്രേക്ഷകരുടെയും മനം കീഴടക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
പി.കെ.സജിത്ത്, എം.ഗോപരാജ് മാധവൻ എന്നിവർ ചേർന്നാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്.
ആനന്ദ് രാഘവ് രചനയും കെ.ഉദയകുമാർ സംഭാഷണവും നിർവഹിക്കുന്നു. സുബ്രഹ്മണ്യൻ ആണ് സംഗീതം.
ഡോ. എ.വി.അനൂപ്, കെ.പി.എ.ലത്തീഫ്, രാജീവ്.കെ.കെ, എം.സി.വിനോദ് കുമാർ, അശ്വിൻ ജയപ്രകാശ്, ഷൈലജ ദേവദാസ്, സ്വപ്ന നായർ, പുഷ്പ ദിനേഷ്, പാർവതി രാജേഷ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അരങ്ങിലെത്തുന്നത്.
മെഡിമിക്സ് ഗ്രൂപ്പ് ചെയർമാൻ ഡോ. എ.വി.അനൂപിന്റെ നേതൃത്വത്തിലാണ് നാടകം സംഘടിപ്പിച്ചിരിക്കുന്നത്.
ബിസിനസ് തിരക്കുകൾക്കിടയിലും കല, സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ശ്രദ്ധേയമാണ്. ടീം ആർട്സിനു വേണ്ടി കെ.പി.എ.ലത്തീഫ് മേൽനോട്ടം വഹിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

