രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കുത്തനെ വർധിപ്പിച്ചതാണ് ഇന്നത്തെ പ്രധാന ബിസിനസ് വാർത്ത. ഇന്ധനവില വർധന ഒഴിവാക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ പറയുന്നു.
അങ്ങനെയുണ്ടായാൽ രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകും. സാമ്പത്തിക മേഖലയിൽ വലിയ തിരിച്ചടിയുണ്ടാകും.
അതിനിടെ അസം,ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കേരളത്തിൽ നിന്നു പോയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നഷ്ടം 2300 കോടിയെന്ന ഏകദേശ കണക്കുകളും പുറത്തുവന്നു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പ്രശസ്ത ഹെയർ കെയർ ബ്രാൻഡായ ‘അനോമലി’ റിലയൻസ് റീട്ടെയ്ൽ ഏറ്റെടുത്ത വാർത്തയും ബിസിനസ് ലോകത്ത് ചർച്ചയായി.
ഇന്നത്തെ പ്രധാന ബിസിനസ് വാർത്തകൾ ഒരിക്കൽ കൂടി വായിക്കാം.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ‘ഇടിത്തീ’; എൽപിജി സിലിണ്ടറിന് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടി, ഇരുട്ടടി ഹോട്ടലുകൾക്ക്
കേരളം, ബംഗാൾ, തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എൽപിജി സിലിണ്ടർ വില ഒറ്റയടിക്ക് കുത്തനെ കൂടി പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് കൂട്ടിയത്.
ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂർവങ്ങളിൽ അപൂർവം. സിലിണ്ടർ വില 3000 രൂപയും കടന്നു.
ഇന്ധനവില വർധന ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം; വോട്ടിനുശേഷം മലക്കംമറിച്ചിൽ? ക്രൂഡ് വില താഴേക്ക്, ഓഹരിക്ക് ‘അവധി’ സങ്കടം
ക്രൂഡോയിൽ വിലയിലെ കുതിപ്പിന്റെ ആഘാതം ഒടുവിൽ ഇന്ത്യയിലും ആഞ്ഞടിക്കുന്നു.
ഇന്ന് പ്രാബല്യത്തിൽ വന്നവിധം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില പൊതുമേഖലാ എണ്ണക്കമ്പനികൾ 1000 രൂപയ്ക്കടുത്ത് കൂട്ടി. പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ലെന്ന് ഇതുവരെ പറഞ്ഞ കേന്ദ്രസർക്കാരും വൈകാതെ മലക്കംമറിയുമെന്ന സൂചന ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോക റിപ്പോർട്ടിൽ തന്നെയുണ്ട്.
വോട്ട് ചെയ്യാൻ പോയ ‘ഭായിമാർക്ക്’ നഷ്ടം 2300 കോടി; പോയവർ വന്നാലും ‘പഴയ ജോലി’ സംശയം, ഹോട്ടലുകൾക്ക് ഗ്യാസിലും ഷോക്ക്
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അസമിലേക്കും ബംഗാളിലേക്കും മറ്റുംപോയ ‘ഭായിമാർക്ക്’ നഷ്ടം മിനിമം 2300 കോടി രൂപ (കണക്കുകൾ താഴെ).
ഇതര സംസ്ഥാനക്കാർ മടങ്ങിയതുവഴി കേരളത്തിലെ ഹോട്ടലുകൾ, നിർമാണമേഖല തുടങ്ങിയവ മേഖലകൾക്കുണ്ടായ നഷ്ടം കൂടി പരിഗണിച്ചാൽ മൊത്തം ആഘാതം ഇതിന്റെ പലമടങ്ങ് വരും.
കേരളത്തിൽ സ്വർണവില മാറിമറിഞ്ഞത് നാലുതവണ
കേരളത്തിലെ സ്വർണവില ഇന്ന് നാലാമതും മാറി.ഗ്രാമിന് 90 രൂപ വർധിച്ച് 13,805 രൂപയായി. പവന് 720 രൂപ വർധിച്ച് 1,10,440 രൂപയായി.
ഇന്ന് മൂന്നു തവണയായി പവന് 2,280 രൂപ കുറഞ്ഞിരുന്നു. ഫലത്തിൽ ഇന്നലത്തെ വിലയേക്കാൾ ഇന്നുണ്ടായത് 1,560 രൂപയുടെ കുറവ്.
രാജ്യാന്തര വിലയിൽ ഉണ്ടായ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.
പ്രിയങ്ക ചോപ്രയുടെ ‘അനോമലി’ റിലയൻസിന് സ്വന്തം; പുതിയ യുഗമെന്ന് ഇഷ അംബാനി
മുംബൈ ∙ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പ്രശസ്ത ഹെയർ കെയർ ബ്രാൻഡായ ‘അനോമലി’ റിലയൻസ് റീട്ടെയ്ൽ ഏറ്റെടുത്തു. 2021ൽ സ്ഥാപിച്ച അനോമലി തുടക്കത്തിൽ തന്നെ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിച്ച ബ്രാൻഡാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

