മുള്ളൻപൂര്‍: ഓറഞ്ച് ക്യാപ് വീണ്ടും രാജസ്ഥാന് റോയല്‍സിന്റെ കൗമാരാതാരം വൈഭവ് സൂര്യവംശിയുടെ തലയിലെത്തി. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 16 പന്തില്‍ 43 റണ്‍സെടുത്ത വൈഭവ് 9 കളികളില്‍ 400 റണ്‍സുമായാണ് ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഒന്നാമനായത്.
സീസണില്‍ 400 റണ്‍സ് തൊടുന്ന ആദ്യ ബാറ്ററുമാണ് വൈഭവ്. പഞ്ചാബിനെതിരെ അഞ്ച് സിക്സും 3 ഫോറും പറത്തിയ വൈഭവ് ഈ സീസണില്‍ അടിച്ച സിക്സുകളുടെ എണ്ണം 37 ആയി.
238.09 സ്ട്രൈക്ക് റേറ്റിലും 44.44 ശരാശരിയിലുമാണ് വൈഭവിന്റെ റണ്‍വേട്ട. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും വൈഭവ് നേടി.
സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമന്. എട്ട് മത്സരങ്ങളില്‍ 380 റണ്‍സുമായാണ് അഭിഷേക് രണ്ടാമതുള്ളത്.
54.29 ശരാശരിയിലും 212.29 സ്ട്രൈക്ക് റേറ്റിലുമാണ് അഭിഷേകിന്റെ റണ്‍വേട്ട. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസഞ്ചുറികളും നേടിയ അഭിഷേക് 36 ഫോറും 28 സിക്സും പറത്തി.
The duo that is fun to watch on the pitch and even off it Hear from Yashasvi Jaiswal on how it is batting with Vaibhav Sooryavanshi #TATAIPL | #KhelBindaas | #PBKSvRR | @rajasthanroyals pic.twitter.com/HICh8l5VIc — IndianPremierLeague (@IPL) April 28, 2026 ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഒരു റണ്ണെടുത്ത് മടങ്ങി നിരാശപ്പെടുത്തിയെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ എല്‍ രാഹുലാണ് ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മൂന്നാമത്. 7 മത്സരങ്ങളില്‍ 51.14 ശരാശരിയും 185.49 സ്ട്രൈക്ക് റേറ്റിലും 358 റണ്‍സാണ് രാഹുൽ അടിച്ചെടുത്തത്.
ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലിയാണ് റണ്‍വേട്ടക്കാരില്‍ നാലാമത്. 8 മത്സരങ്ങളില്‍ 351 റണ്‍സടിച്ച കോലിക്ക് 58.50 ബാറ്റിംഗ് ശരാശരിയും 162.50 സ്ട്രൈക്ക് റേറ്റുമുണ്ട്.
ഹൈദരാബാദിനായി നിര്‍ണായക പ്രകടനം കാഴ്ചവെക്കുന്ന ഹെന്റിച്ച് ക്ലാസനാണ് 349 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ അഞ്ചാമത്. 49.86 ശരാശരിയുണ്ടെങ്കിലും ക്ലാസന്റെ സ്ട്രൈക്ക് റേറ്റ് 149.78 മാത്രമാണ്.
ഇന്നലെ പഞ്ചാബിനെതിരെ അര്‍ധസെഞ്ചുറി നേടിയ പഞ്ചാബിന്റെ പ്രഭ്സിമ്രാന് സിംഗ് എട്ട് മത്സരങ്ങളില്‍ 346 റണ്‍സുമായി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 330 റണ്‍സെടുത്ത ഗുജറാത്ത് നായകന് ശുഭ്മാന്‍ ഗില്‍ ആണ് ഏഴാമത്.
322 റണ്‍സെടുത്ത സായ് സുദര്ശന് എട്ടാമതാണ്. 312 റണ്‍സെടുത്ത ഇഷാന് കിഷനാണ് ഒമ്പതാം സ്ഥാനത്തുണ്ട്.
പഞ്ചാബ് കിംഗ്സ് നായകന് ശ്രേയസ് അയ്യര്‍ 309 റണ്‍സെടുത്ത പഞ്ചാബ് നായകൻ ശ്രേയസ് അയ്യര്‍ പത്താം സ്ഥാനത്തുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മലയാളി താരം സഞ്ജു സാംസണ് ടോപ് 10ല്‍ നിന്ന് പുറത്തായി.
എട്ട് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറി അടക്കം 304 റണ്‍സുള്ള സഞ്ജു പന്ത്രണ്ടാം സ്ഥാനത്താണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

