മേപ്പയൂർ∙ മഞ്ഞക്കുളത്ത് വിവാഹസംഘത്തിന്റെ ‘റോഡ് ഷോ’. റോഡിൽ നിരനിരയായി പോയ ആഡംബര വാഹനങ്ങളിലുണ്ടായിരുന്ന യുവാക്കൾ ഡോറിലൂടെ തല പുറത്തിട്ട് അപകടകരമായ രീതിയിലാണു യാത്ര ചെയ്തത്.
വാഹനങ്ങളുടെ നമ്പർ സഹിതം നാട്ടുകാർ മേപ്പയൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി.
5 ആഡംബര വാഹനങ്ങളിലാണ് യുവാക്കൾ സഞ്ചരിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് വരനും സംഘവും മറ്റൊരു കാറിൽ വന്നത്.
നരക്കോട് സ്വദേശിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ‘ഘോഷയാത്ര’ സംഘടിപ്പിച്ചത്. മോട്ടർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

