ആലപ്പുഴ ∙ ജനജീവിതം പ്രതിസന്ധിയിലാക്കിയ പാചകവാതക ക്ഷാമത്തിന് അൽപം പരിഹാരവുമായി രംഗത്തെത്തിയ ‘ഗ്യാസ് ഉണ്ടോ’ വെബ്സൈറ്റിനു പിന്നിൽ ആലപ്പുഴക്കാരനുമുണ്ട്. തൈക്കാട്ടുശേരി മൂലംകുഴിയിൽ ഐടി ജീവനക്കാരനായ വിശ്വനാഥ കർത്തയും സുഹൃത്ത് കണ്ണൂർ സ്വദേശി വൈശാഖ് സുരേഷുമാണു ‘ഗ്യാസ് ഉണ്ടോ’യുടെ സ്രഷ്ടാക്കൾ.
പാചകവാതക ക്ഷാമം രൂക്ഷമായപ്പോൾ ഭൂരിഭാഗം ഹോട്ടലുകളും അടച്ചിട്ടു.
തുറന്നിരിക്കുന്ന ഹോട്ടലുകൾ ഏതെന്നും അവിടെ എന്തൊക്കെ ഭക്ഷണം ലഭിക്കുമെന്നതിനുമുള്ള ഉത്തരമായിരുന്നു‘ഗ്യാസ് ഉണ്ടോ’ വെബ്സൈറ്റ്. ‘ഓപ്പൺ മാപ്’ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്യാസ് ഉണ്ടോ പ്ലാറ്റ്ഫോം ഒറ്റ രാത്രികൊണ്ടാണു സുഹൃത്തുക്കൾ നിർമിച്ചത്.
ഭക്ഷണം കഴിക്കാൻ എത്തുന്നവർ റസ്റ്ററന്റിലെ നിലവിലെ സ്ഥിതി അപ്ഡേറ്റ് ചെയ്യുന്നതോടെ മറ്റുള്ളവർക്ക് ഉപകാരമാകും എന്ന ചിന്തയാണു ഗ്യാസ് ഉണ്ടോയിലേക്കു നയിച്ചത്.
റസ്റ്ററന്റ് ഉടമകൾക്കും ഇതിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ മറ്റുള്ളവർക്ക് ‘അപ് വോട്ട്’ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
നാലുപേർ അപ് വോട്ട് ചെയ്ത അപ്ഡേറ്റ് ആധികാരികമാണെന്ന് ഉറപ്പിക്കാം. എത്ര സമയം മുൻപാണു വിവരങ്ങൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തതെന്ന് അറിയാനുള്ള സംവിധാനവുമുണ്ട്.
വിനയകുമാർ– രാജേശ്വരി ദമ്പതികളുടെ മകനാണു വിശ്വനാഥ്. വിശ്വനാഥിന്റെ ബിടെക് പഠനകാലത്തെ സുഹൃത്താണു വൈശാഖ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

