കിഴക്കമ്പലം ∙ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചതു കനത്ത ചൂടു കാരണമെന്നു സംശയം. ഇന്നലെ ഉച്ചയ്ക്ക് 11.30നാണു സംഭവം.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ സന്ദർശിക്കാനെത്തിയ കരിമുകൾ സ്വദേശി വിനോദിന്റെ ബൈക്കിനാണു തീപിടിച്ചത്. രാവിലെ 10.30നാണു ബൈക്ക് പാർക്ക് ചെയ്തത്.
തുടർന്ന് വാഹനത്തിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടു. തീ പടർന്നെങ്കിലും ഉടൻ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്നു തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.
കടുത്ത ചൂടാണ് അപകടത്തിനു പ്രധാന കാരണമായി കരുതുന്നതെങ്കിലും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇന്ധന ടാങ്കിൽ ചെറിയ ചോർച്ച കണ്ടെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

