അഞ്ചൽ ∙ വിളക്കു തെളിക്കാൻ നാലു ലീറ്റർ മണ്ണെണ്ണ മോഹിച്ചയാൾക്കു വീടാകെ വെളിച്ചം നൽകി കെഎസ്ഇബി. അതു നാടിന്റെ സന്തോഷമായി, കെഎസ്ഇബിയുടെ കാരുണ്യ മാതൃകയുമായി.
വടമൺ യുപി സ്കൂളിനു സമീപം പ്രമോദ് ഭവനിൽ രമേശന്റെ കുടുംബത്തിനാണ് അസി.എൻജിനീയർ എൻ.അജയകുമാറിന്റെ നേതൃത്വത്തിൽ അഞ്ചൽ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിലെ ജീവനക്കാർ വെളിച്ചമായത്.
കൂലിപ്പണിക്കാരനായ രമേശൻ, ബിപിഎൽ റേഷൻ കാർഡിനായി സിവിൽ സപ്ലൈസ് അധികൃതരെ സമീപിച്ചതോടെയാണു ‘വെളിച്ച വിപ്ലവത്തിനു’ തുടക്കം. കാർഡ് വഴി 4 ലീറ്റർ മണ്ണെണ്ണ കിട്ടും.
പക്ഷേ വീട്ടിൽ വൈദ്യുതി കണക്ഷൻ ഇല്ലെന്ന സർട്ടിഫിക്കറ്റ് വേണമെന്നായി അധികൃതർ. സർട്ടിഫിക്കറ്റിനായി കെഎസ്ഇബി ഓഫിസിൽ എത്തിയപ്പോഴാണ് അസി.എൻജിനീയർ അജയകുമാറിനെകണ്ടത്. രമേശന്റെ കഥ കേട്ട
അദ്ദേഹം തന്നെ സിവിൽ സപ്ലൈസ് അധികൃതരോടു ഫോണിൽ സംസാരിച്ചു.
‘വൈദ്യുതിയില്ലാ സർട്ടിഫിക്കറ്റ്’ വേണമെന്ന നിലപാട് അവർ ആവർത്തിച്ചു. കുടുംബവീട്ടിലെ ബിപിഎൽ കാർഡിൽ രമേശൻ അംഗമാണെന്നു കണ്ടതും അജയകുമാർ അപ്പോൾത്തന്നെ അക്ഷയ സെന്റർ വഴി സൗജന്യ വൈദ്യുതി കണക്ഷന് അപേക്ഷിച്ചു. നടപടികൾ ‘ഷോക്കടിക്കും വേഗത്തിൽ’ നീങ്ങി.
അജയകുമാർ 5000 ലേറെ രൂപ ചെലവാക്കി 2 ജോലിക്കാരെ നിയോഗിച്ചു വീട് വൈദ്യുതീകരിച്ചു. വൈകിട്ടോടെ കണക്ഷനും നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

