കുറവിലങ്ങാട് ∙ നാട്ടിലാകെ മുപ്ലി വണ്ട് ശല്യം. ലൂപ്റോപ്സ് ട്രിസ്റ്റിസ് (Luprops tristis) എന്ന ശാസ്ത്ര നാമമുള്ള ഇവ വീടുകളിൽ എത്തിയതോടെ ഉറക്കം നഷ്ടപ്പെട്ട
അവസ്ഥയാണ്. വണ്ടുകളുടെ ഇരച്ചു കയറ്റവും വീടുകൾക്കുള്ളിലുള്ള രാത്രി സഞ്ചാരവുമാണ് പ്രധാന പ്രശ്നം.
വണ്ട് ഭിത്തികളിലും തട്ടുകളിലും പറ്റിപ്പിടിച്ചിരിക്കും. കൂട്ടമായി എത്തുന്ന ഇവയെ തുരത്താൻ മാർഗമില്ലാതെ വിഷമിക്കുകയാണു ജനം.
വേനൽമഴ പെയ്തതോടെ മുപ്ലി വണ്ടിന്റെ എണ്ണം കൂടിയിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.
റബർ തോട്ടങ്ങൾക്കു സമീപമുള്ള വീടുകളിലാണ് ശല്യം ഏറെയും. ഓടിട്ട
വീടുകളുടെ മച്ചിന്റെ മുകളിലും ഭിത്തികളിലും പകൽ വണ്ടുകൾ കൂട്ടം കൂടിയിരിക്കും. രാത്രി ബൾബുകൾ തെളിയുന്നതോടെ ഭിത്തികളിൽ നിറയും.
ലൈറ്റ് അണച്ചാൽ വെളിച്ചം കാണുന്ന മറ്റൊരിടത്തേക്കു പറക്കും. ചില സമയങ്ങളിൽ വണ്ടിൻകൂട്ടം വീഴുന്നത് ഭക്ഷണപ്പാത്രത്തിലോ കിടക്കയിലോ ആയിരിക്കും.
വസ്ത്രങ്ങളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്നതും ബുദ്ധിമുട്ടാകുന്നു. വണ്ടുകൾ കുട്ടികളുടെ ചെവിയിൽ കയറിപ്പോകാനുള്ള സാധ്യതയാണു മറ്റൊരു ഭീഷണി.
കീടനാശിനികൾ പ്രയോഗിച്ചിട്ടും മണ്ണെണ്ണ തളിച്ചിട്ടും വണ്ടുകളെ പൂർണമായി തുരത്താൻ സാധിക്കുന്നില്ലെന്നു നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

