കൊച്ചി∙ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഹിമാചൽ പ്രദേശിൽ ഐഎഎസ്, ഐപിഎസ് ഉൾപ്പെടെ ഉദ്യോഗസ്ഥർക്ക് 20% മുതൽ 30% വരെ ശമ്പളം കട്ട് ചെയ്യുന്നു. പക്ഷേ, തുക മാറ്റി വച്ചശേഷം സർക്കാർ തീരുമാനിക്കുന്നതനുസരിച്ച് മറ്റൊരിക്കൽ നൽകുമെന്ന് ഹിമാചൽ ധനകാര്യ സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞു.
സാമ്പത്തിക ഞെരുക്കവും വരുമാനത്തിലെ ഇടിവും രൂക്ഷമായ കേരളത്തിലും ഇതേ ഗതി വരുമോ എന്ന് ഇതോടെ ആശങ്ക ഉയർന്നു.
വരവും ചെലവും തമ്മിലുള്ള വ്യത്യാസമായ റവന്യു കമ്മി കേരളത്തിൽ 2026–27 സാമ്പത്തിക വർഷം 34587 കോടിയിലെത്തുമെന്നാണു കണക്കാക്കിയിരിക്കുന്നത്. ബജറ്റിനു ശേഷം ഇലക്ഷൻ പ്രചാരണങ്ങൾക്ക് ഉൾപ്പെടെ നടത്തിയ അധികച്ചെലവുകൾ ഈ കണക്കിൽ വരുന്നുമില്ല.
പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ നേരിടാൻ പോകുന്ന വൻ വെല്ലുവിളിയാണിത്.
ഹിമാചലിൽ ചീഫ് സെക്രട്ടറി, അഡിഷനൽ ചീഫ് സെക്രട്ടറിമാർ, ഡിജിപി, എഡിജിപി, ഫോറസ്റ്റ് കൺസർവേറ്റർ എന്നീ തലങ്ങളിൽ 30% ശമ്പളം മാറ്റി വയ്ക്കുകയാണ്. സെക്രട്ടറിമാരും വകുപ്പ് തലവന്മാരും ഐജിയും ഡിഐജിയും മറ്റും ഉൾപ്പെടുന്ന തലങ്ങളിൽ 20%.
ഭവന വായ്പ ഉൾപ്പെടെ വായ്പകൾ ശമ്പളത്തിൽ നിന്നു പിടിക്കുന്നവർ അതു സംബന്ധിച്ച് സത്യവാങ്മൂലം നൽകണം.
തിരിച്ചടവ് തുക കുറച്ചിട്ട് ബാക്കി തുകയുടെ 20% അല്ലെങ്കിൽ 30% മാറ്റിവയ്ക്കുന്നതായിരിക്കും.
റവന്യു വരവിന്റെ 71% ശമ്പളത്തിനും പെൻഷനും പലിശ തിരിച്ചടവിനും ചെലവിടേണ്ട കേരളത്തിൽ പുതിയ സർക്കാരിന് കിഫ്ബിയുടെ 16517 കോടി തിരിച്ചടവിന്റെ ബാധ്യതയും നടപ്പു വർഷം തന്നെ വരികയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

